ശനിയാഴ്ച്ച ദിവസങ്ങളിൽ ചില സാധനങ്ങൾ വാങ്ങരുതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇത്തരം സാധനങ്ങൾ ശനിയാഴ്ച്ച ദിവസങ്ങളിൽ വാങ്ങുന്നത് നിങ്ങളുടെ സമാധാനം തകത്തേക്കും. മാനഹാനി വരുത്താനും കുടംബത്തിൽ കടബാധ്യത ഉയരാനും ഇത് കാരണമാകും. അത്പോലെ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് ഇടയാക്കും.
ഇരുമ്പാണ് ശനിയാഴ്ച്ച ദിവസങ്ങളിൽ വാങ്ങാൻ പാടില്ലാത്ത വസ്തുക്കളിലൊന്ന്. ശനിയാഴ്ച്ച ദിവസങ്ങളിൽ ഇരുമ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്തുക്കൾ വാങ്ങുന്നത് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കും. അതേസമയം, ഇതേ ദിവസം ഇരുമ്പ് ദാനം ചെയ്യുന്നത് ജീവിതത്തിൽ ഉയർച്ചയുണ്ടാക്കും. ബിസിനസ് മേഖലയിലുള്ളവർ ഇരുമ്പ് കൈമാറിയാൽ ലാഭം ഉണ്ടാകുമെന്നാണ് വിശ്വാസം.
ശനിയാഴ്ച്ച ദിവസം എണ്ണ വാങ്ങാൻ പാടില്ലെന്നാണ് വിശ്വാസം. ഈ ദിവസം എണ്ണ വാങ്ങുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. അതേസമയം, ശനിയാഴ്ച്ച ദിവസം ശനിപ്രീതിയ്ക്കായി എണ്ണ ദാനം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും.
ശനിയാഴ്ച്ച ദിവസം ഉപ്പ് വാങ്ങരുത്. ശനിയാഴ്ച്ചകളിൽ ഉപ്പ് വാങ്ങുന്നത് കടം വർദ്ധിക്കാൻ കാരണമാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇത് മൂലം കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുകയും കുടംബത്തിലെ സാമാധാനം നഷ്ടപ്പെടുകയും ചെയ്യും.
ശനിയാഴ്ച്ച ദിവസം വാങ്ങാൻ പാടില്ലാത്ത മറ്റൊരു വസ്തുവാണ് ചൂല്. ഈ ദിവസം ചൂല് വാങ്ങിയാൽ ദാരിദ്രമാണ് ഫലമെന്നാണ് വിശ്വാസം. ശനിയാഴ്ച്ച മാത്രമല്ല, ചൊവ്വാഴ്ച്ചകളിലും ചൂല് വാങ്ങുന്നത് ഉത്തമമല്ല.
ശനിയാഴ്ച്ച ദിവസങ്ങളിൽ പഠനോപകരണങ്ങൾ വാങ്ങുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. എന്നാൽ, ഈ ദിവസം മഷി വാങ്ങുന്നത് അശുഭമാണ്. ഇത് മാനഹാനിക്ക് കാരണമാകും.
നമ്മുടെ ജീവിതത്തിൽ ഏറെ പ്രധാനമായ ഒന്നാണ് പഞ്ച ഭൂതങ്ങളിലൊന്നായ അഗ്നി. എന്നാൽ, ശനിയാഴ്ച്ചകളിൽ അഗ്നി ഉണ്ടാക്കുന്ന തീപ്പെട്ടി, മണ്ണെണ്ണ, പെട്രോൾ എന്നിവ വാങ്ങരുതെന്ന് പറയപ്പെടുന്നു. ശനിയാഴ്ച്ച ഇവ വാങ്ങിയാൽ കുടംബത്തിൽ പ്രശ്നങ്ങൾ ഉണ്ടകാൻ കാരണമാകും.
ശനിയാഴ്ച്ചകളിൽ കറുത്ത ലെദർ ഷൂസുകൾ വാങ്ങുന്നത് നല്ലതല്ല. ഇവ പരാജയത്തിന് കാരണമാകും. ശനിദോഷത്തിന് ഏറ്റവും ഉത്തമമാണ് എള്ള്. എന്നാൽ, ശനിയാഴ്ച്ചകളിൽ ഒരിക്കലും എള്ള് വാങ്ങരുത്.
Discussion about this post