ദേവി വിളിക്കുമ്പോൾ മാത്രം ദർശനഭാഗ്യം ലഭിക്കുന്നയിടം. വനത്തിന്റെ വശ്യതയും ശാന്തതയും ഭക്തിയുടെ നൈർമല്യവും ചേരുന്നയിടമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ആയിരത്തി ഇരുന്നൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് ഈ ക്ഷേത്രം. ശിവശക്തി ഐക്യരൂപത്തിലാണ് മൂകാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് ഇവിടെ ഭഗവതിയെ ഇന്ന് കാണുന്ന രീതിയിൽ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്ന് കരുതപ്പെടുന്നു. ശ്രീചക്രത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ജ്യോതിർലിംഗവും അതോടൊപ്പമുള്ള ശങ്കരാചാര്യരാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന സിംഹവാഹനയായ മൂകാംബികാദേവിയുടെ പഞ്ചലോഹവിഗ്രഹവുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്‌മാവ്, വിഷ്ണു, മഹാദേവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് പരാശക്തിയുടെ മൂന്ന് ഭാവങ്ങളായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗാലയങ്ങളിലും, ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. ശിവരാത്രിനാളാണ് ഇനി വരാനിരിക്കുന്നത് അൽപ്പമൊന്ന് ആസൂത്രണം ചെയ്താൽ മൂകാംബിക ദർശനം നമുക്കും പ്രാപ്യമാകും.
കാസർകോട്,കണ്ണൂർ ജില്ലകളിലുള്ളവർക്ക് ബസിൽ എളുപ്പം പോയി വരുന്നത് പോലെ, തെക്കൻ ജില്ലക്കാർക്ക് സാധിക്കണമെന്നില്ല. ഇവർക്ക് എളുപ്പം സാധിക്കുന്ന ഒന്നാണ് ട്രെയിൻ യാത്ര.
തിരുവനന്തപുരം – എൽടിടി മുംബൈ ഗരീബ് രഥ് എക്‌സ്പ്രസ് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)ൽ നിന്ന് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.10 ന് പുറപ്പെടുന്ന എൽടിടി ഗരീബ്രഥ് എക്‌സ്പ്രസ് (12202) 13 മണിക്കൂർ 10 മിനിറ്റ് യാത്രയ്‌ക്കൊടുവിൽ രാത്രി 10.10 ന് മൂകാംബിക റോഡിൽ എത്തും. എസി ചെയർ കാറിന് 710 രൂപ, എസി ത്രീ ടയറിന് 845 രൂപ എന്നിങ്ങനെയാണ് നിരക്ക്.
നേത്രാവതി
എല്ലാ ദിവസവും മൂകാംബിക റോഡ് സ്റ്റേഷനിലേക്ക് പോകുന്ന ട്രെയിനാണ് നേത്രാവതി എക്‌സ്പ്രസ് (16346). രാവിലെ 9.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്നെടുക്കുന്ന ഈ ട്രെയിൻ രാത്രി 12.28നാണ് മൂകാംബിക റോഡിലെത്തുക. ഇവിടെ നിന്ന് വാഹന സൗകര്യം രാത്രികാലങ്ങളിലും ഉണ്ടാകുമെന്നതിനാൽ പ്രശ്‌നമൊന്നുമില്ല. എങ്കിലും കുറച്ച് നേരത്തേ ചെന്നിറങ്ങണമെന്നുള്ളവർക്ക് മറ്റ് ട്രെയിനുകളുണ്ട്.
കൊച്ചുവേളിയിൽ നിന്ന് എല്ലാ വ്യാഴാഴ്ചയും എടുക്കുന്ന കൊച്ചുവേളി – ഭാവ്‌നഗർ എക്‌സ്പ്രസ്സിൽ (19259) സുഖമായി വെള്ളിയാഴ്ച രാവിലെ മൂകാംബിക റോഡിൽ ചെന്നിറങ്ങാം. ഇവിടെ നിന്ന് വേഗം ബസ്സ് പിടിച്ചാൽ ഏതാണ്ട് 45 മിനിറ്റിനകം കൊല്ലൂർ മൂകാംബികയിൽ എത്താനും കഴിയും. കൊച്ചുവേളിയിൽ നിന്ന് 3.45നാണ് ഈ ട്രെയിൻ എടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.03ന് മൂകാംബിക റോഡ് സ്റ്റേഷനിൽ ട്രെയിൻ എത്തും.
കൊച്ചുവേളി – ശ്രീ ഗംഗാനഗർ എക്‌സ്പ്രസ് (16312) ആണത്. എല്ലാ ശനിയാഴ്ചകളിലും ഈ ട്രെയിൻ വൈകീട്ട് 3.45ന് കൊച്ചുവേളിയിൽ നിന്ന് എടുക്കുന്നു. ഞായറാഴ്ച രാവിലെ 7.03ന് മൂകാംബികയിൽ എത്തുന്നു.
വെരാവൽ എക്‌സ്പ്രസ് (16334) ട്രെയിൻ. എല്ലാ തിങ്കളാഴ്ചകളിലും ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകീട്ട് 3.45ന് എടുക്കുന്നു. തൊട്ടടുത്ത ദിവസം രാവിലെ (ചൊവ്വാഴ്ച) മൂകാംബിക റോഡിൽ 7.03ന് എത്തിച്ചേരുന്നു
മലബാറിലുള്ളവർക്ക്
എറണാകുളം ജങ്ഷനിൽ നിന്നെടുക്കുന്ന ഓഖ എക്‌സ്പ്രസ് (16338) മൂകാംബിക റോഡ് സ്റ്റേഷനിൽ നിർത്തും. ഈ ട്രെയിൻ വളരെ സൗകര്യപ്രദമാണ്. രാത്രി 10.40നാണ് ട്രെയിൻ എറണാകുളത്തു നിന്ന് എടുക്കുന്നത്. കയറിക്കിടന്നാൽ രാവിലെ 7.03ന് മൂകാംബിക റോഡിൽ എത്തിച്ചേരും. ബുധനാഴ്ചയും, വെള്ളിയാഴ്ചയും ഈ ട്രെയിൻ ഓടുന്നുണ്ട്. എറണാകുളം ജങ്ഷനിൽ നിന്ന് എല്ലാ ഞായറാഴ്ചയും എടുക്കുന്ന മരുസാഗർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12977) ട്രെയിൻ രാത്രി 9 മണിക്കാണ് യാത്ര തുടങ്ങുക. രാവിലെ 4.40ന് തന്നെ ട്രെയിൻ മൂകാംബിക റോഡിൽ എത്തിച്ചേരും.
എറണാകുളം ജങ്ഷനിൽ നിന്നെ് എല്ലാ ഞായറാഴ്ചയും എടുക്കുന്ന മരുസാഗർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12977) ട്രെയിൻ രാത്രി 9 മണിക്കാണ് യാത്ര തുടങ്ങുക. രാവിലെ 4.40ന് തന്നെ ട്രെയിൻ മൂകാംബിക റോഡിൽ എത്തിച്ചേരും.തിങ്കളാഴ്ച ദിവസങ്ങളിലും അതിവേഗം മൂകാംബികയിൽ എത്തിക്കുന്ന മറ്റൊരു ട്രെയിനാണ് എറണാകുളത്തു നിന്ന് രാത്രി 9 മണിക്ക് എടുക്കുന്ന പൂർണ എക്‌സ്പ്രസ് (11098) ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 4.40ന് മൂകാംബിക റോഡിൽ എത്തിച്ചേരും.
Discussion about this post