സർവ്വം ശിവമയം, ഭക്തിയുടെ ഉന്മാദത്തിലും ആഘോഷത്തിലും അലിഞ്ഞ് ഗംഗയുടെ മടിത്തട്ടിൽമഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ് . നദീജലം അമൃതായി മാറിരക്ഷയേകുന്ന പുണ്യ സ്‌നാനഘട്ടങ്ങളിലേക്ക് ഒഴുകുകയാണ് ഭക്തർ. വിദേശത്ത് നിന്ന് വരെകുംഭമേളയുടെ പരിപൂർണ അർത്ഥമറിയാനായി, അവിടെ ഉയരുന്ന ഊർജ്ജമണ്ഡലത്തെഅനുഭവിച്ചറിയാനായി ആളുകൾ എത്തുന്നു. ഭസ്മവും, രുദ്രാക്ഷവും,മന്ത്രോച്ചാരണങ്ങളും നിറഞ്ഞപ്രയാഗ് രാജ് ആത്മീയതയുടെ വിളനിലമാകുന്നു.
2025 ലെ മഹാ കുംഭമേള ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ മഹത്തായ ആഘോഷവുംലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണവുമായി മാറിയിരിക്കുന്നു. 144 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മഹാമേള ദശലക്ഷക്കണക്കിന് തീർത്ഥാടകരെയും , വിനോദസഞ്ചാരികളെയുമാണ് ഒറ്റയിടത്തേക്ക് ആകർഷിച്ചത്. കുംഭമേള ഭക്തി, പാരമ്പര്യം, സാംസ്കാരിക ഊർജ്ജസ്വലത എന്നിവയുടെ സവിശേഷമായ കൂടിച്ചെരൽ ആണെന്നതിൽ സംശയമില്ല. എന്നാൽ ഇത് ആത്മീയ ടൂറിസത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാം.
ആത്മീയ ടൂറിസത്തിലെ ഒരു പ്രധാന മാറ്റമായാണ് മഹാ കുംഭമേളയെ ദി വിഐടിഎസ് കാമത്സ്ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിക്രം കാമത്ത് വിശേഷിപ്പിക്കുന്നത്. “നേരത്തെ, ആത്മീയ ടൂറിസം പ്രധാനമായും പ്രായമായവർക്കുള്ള ഒന്നായിട്ടാണ് കണ്ടിരുന്നത്. എന്നാൽ 2025 ലെ മഹാ കുംഭമേള യുവതലമുറയെ ആകർഷിച്ചു, അവർ ഇപ്പോൾ ഇന്ത്യയുടെആത്മീയ പാരമ്പര്യങ്ങളുമായി ആജീവനാന്ത ബന്ധം സ്ഥാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു .മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട കണക്റ്റിവിറ്റി, വ്യാപകമായ ഡിജിറ്റൽ ആക്‌സസ്എന്നിവ മഹാ കുംഭമേളയെ കൂടുതൽ വിശാലമാക്കുകയും , മുമ്പെന്നത്തേക്കാളും വലുതുംവൈവിധ്യപൂർണ്ണവുമായി ആളുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഇന്ത്യ അസിസ്റ്റിന്റെ സ്ഥാപകനും എംഡിയുമായ ഹരീഷ് ഖത്രി, മഹാകുംഭമേള ഒരുതീർത്ഥാടനത്തിനപ്പുറം മികച്ച അനുഭവമായി എങ്ങനെ മാറിയെന്ന് വ്യക്തമാക്കുന്നു .തത്സമയസഹായവും അടിയന്തര സേവനങ്ങളും മുതൽ ഗൈഡഡ് ടൂറുകളും ഭാഷാ പിന്തുണയും വരെ, മുൻകാലങ്ങളിൽ കേട്ടുകേൾവിയില്ലാത്ത ഒരു സൗകര്യം ഇപ്പോൾ മഹാ കുംഭ് നൽകുന്നു. പ്രത്യേകിച്ച് വിദേശ സന്ദർശകർക്ക് ഇന്ന് കുംഭമേളയിൽ പങ്കെടുക്കുന്നത് വളരെ എളുപ്പമാണ്, ഇത് ഇതിനെ ഒരുയഥാർത്ഥ ആഗോള പരിപാടിയാക്കി മാറ്റുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തത്സമയ സംപ്രേഷണചടങ്ങുകൾ, മൊബൈൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ, ക്യൂറേറ്റഡ് ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾഎന്നിവയിലൂടെ ആത്മീയാനുഭവം വേറിട്ടതാക്കുന്നു.
“മികച്ച റോഡുകളും പാലങ്ങളും മുതൽ പരിസ്ഥിതി സൗഹൃദ താമസ സൗകര്യങ്ങളും ധ്യാനകേന്ദ്രങ്ങളും വരെ, ആത്മീയ ടൂറിസം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ഈ മഹാ കുംഭമേളഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചുവെന്ന് വിയാകേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ജതീന്ദർപോൾ സിംഗ് പറയുന്നു. ആത്മീയതയെ ആധുനികതയുമായി ലയിപ്പിക്കുന്ന ആഴമേറിയഅനുഭവങ്ങൾക്കായി കൂടുതൽ ആളുകൾ പ്രയാഗ്രാജിൽ എത്തുന്നു.
മഹാ കുംഭമേളയുടെ സ്വാധീനം ആത്മീയതയിൽ മാത്രമല്ല – സാമ്പത്തിക, സാമൂഹിക, ആഗോളതലത്തിലും പ്രകടമാണ്. ഈ പരിപാടിയിൽ നിന്ന് 2 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വരുമാനംലഭിക്കുമെന്നും ഉത്തർപ്രദേശിന്റെ ജിഡിപിയുടെ ഒരു ശതമാനത്തിലധികം ഇത് സംഭാവനചെയ്യുമെന്നും പ്രതീക്ഷിക്കുന്നു .ഉത്തർപ്രദേശ് സർക്കാർ അടിസ്ഥാന സൗകര്യങ്ങളിൽ 7,500 കോടിരൂപ നിക്ഷേപിച്ചതോടെ,കുംഭമേള ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുംപ്രയാഗ്‌രാജിനെ ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
ലോകമെമ്പാടുമുള്ള മറ്റ് മതപരമായ പരിപാടികൾക്ക്, കുംഭമേള ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്ന്ഡോ. കാമത്ത് നിരീക്ഷിക്കുന്നു, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, “മഹാ കുംഭമേള വിശ്വാസത്തെവലിയ തോതിലുള്ള ടൂറിസം അടിസ്ഥാന സൗകര്യങ്ങളുമായി എങ്ങനെ സംയോജിപ്പിച്ചിരിക്കുന്നുഎന്നത് പല രാജ്യങ്ങൾക്കും ഇപ്പോൾ പഠിക്കാനും പകർത്താനും താൽപ്പര്യമുള്ളഒന്നായി മാറി കഴിഞ്ഞു .”
അതായത് ഇന്ത്യയുടെ ആത്മീയ പൈതൃകം അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമായിമാറിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു . ലോകമെമ്പാടുമുള്ള സഞ്ചാരികളെആകർഷിക്കുന്ന മഹാ കുംഭമേള ഇന്ത്യയെ ആത്മീയ ടൂറിസത്തിന്റെ ആഗോള ഭൂപടത്തിൽ അടിവരയിട്ട് നിർത്തിയതായി അവർ വിശ്വസിക്കുന്നു. ഒരൊറ്റ ആത്മീയ ലക്ഷ്യത്തിനായിദശലക്ഷക്കണക്കിന് ആളുകൾ ഒരിടത്ത് ഒത്തുകൂടുന്നത് കാണുന്നതിന്റെ അനുഭവം ലോകത്ത് ഉണ്ടാക്കിയ മാറ്റം ചെറുതെല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇന്ത്യയുടെ ആത്മീയ പാരമ്പര്യങ്ങളിലുള്ള അന്താരാഷ്ട്ര താൽപ്പര്യം വർദ്ധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഹരീഷ് ഖത്രി ഇതിനോട് യോജിക്കുന്നു.”മഹാ കുംഭമേള ഇന്ത്യയുടെ സമ്പന്നമായ ആത്മീയആവാസവ്യവസ്ഥയിലേക്കുള്ള ഒരു കവാടമായി വർത്തിക്കുന്നു, വാരണാസി, ഋഷികേശ്, ബോധ് ഗയതുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദേശ സഞ്ചാരികൾ എത്തുന്നു . മെച്ചപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുംഗൈഡഡ് ടൂറുകളും ഉള്ളതിനാൽ, വിദേശികൾക്ക് ഇപ്പോൾ ഈ അനുഭവം അതിന്റെതായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ ചെയ്യാൻ എളുപ്പമാണെന്ന് അദ്ദേഹം പറയുന്നു.
കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 2022-23 ൽ, ടയർ II, III നഗരങ്ങളിലെ മതപരമായസ്ഥലങ്ങൾക്കായുള്ള ഓൺലൈൻ തിരയലുകൾ 97 ശതമാനം വർദ്ധിച്ചു. പ്രത്യേകിച്ചും, 2022 മുതൽ2023 വരെ അയോധ്യയെക്കുറിച്ചുള്ള തിരയലുകൾ 585 ശതമാനവും ഉജ്ജൈനിയെക്കുറിച്ചുള്ള 359 ശതമാനവും ബദരീനാഥിനെക്കുറിച്ചുള്ള 343 ശതമാനവും വർദ്ധിച്ചു. ആത്മീയ ടൂറിസം എന്നത്മതപരമായ സ്ഥലങ്ങൾ സന്ദർശിക്കുക മാത്രമല്ല, പരിവർത്തനത്തെക്കുറിച്ചാണെന്ന് ഋത്വിക് ഖരെകൂട്ടിച്ചേർക്കുന്നു.
“സന്ദർശകർക്ക് ആഴത്തിലുള്ള അനുഭവം ഉറപ്പാക്കുന്നതിൽ ഹോസ്പിറ്റാലിറ്റി മേഖല നിർണായകപങ്ക് വഹിക്കുന്നു. ഒരാൾ ഒരു ആത്മീയ യാത്ര ആരംഭിക്കാൻ തീരുമാനിക്കുന്ന നിമിഷം, അവരുടെമാനസികാവസ്ഥ മാറുന്നു, താമസം മുതൽ ഭക്ഷണം വരെ എല്ലാം ആ യാത്രയെ പിന്തുണയ്ക്കണം എന്ന് അദ്ദേഹം പറയുന്നു.വാരണാസി, ഋഷികേശ്, ധർമ്മശാല തുടങ്ങിയ സ്ഥലങ്ങൾ വെറും ഒരുയാത്രയല്ല, മറിച്ച് ഒരു പരിവർത്തന യാത്രയാക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിൽവർദ്ധനവ് ഉണ്ടായിട്ടുണ്ട്. സംസ്കാരം, മനസ്സമാധാനം, സാഹസികത എന്നിവ ഇടകലർന്നഅനുഭവങ്ങൾ ഇപ്പോൾ കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു
പുറത്ത്വരുന്ന കണക്കുകളും ഇതിനെ പിന്തുണയ്ക്കുന്നു. മഹാ കുംഭമേളയ്ക്ക് പുറമെ, ടൂറിസംമന്ത്രാലയത്തിന്റെ ഡാറ്റ കാണിക്കുന്നത് ഇന്ത്യയിൽ മതപരമോ ആത്മീയമോ ആയ ടൂറിസത്തിൽഏർപ്പെടുന്നവരുടെ എണ്ണം 2021 ലെ 677 ദശലക്ഷത്തിൽ നിന്ന് 2022 ൽ 1,439 ദശലക്ഷമായിഉയർന്നുവെന്നാണ്.
സമീപ വർഷങ്ങളിൽ, ഹിന്ദു പാരമ്പര്യങ്ങൾ, മനോഹരമായ ക്ഷേത്രങ്ങൾ, ധ്യാന കേന്ദ്രങ്ങൾഎന്നിവയുടെ സവിശേഷമായ അനുഭവങ്ങൾക്കായി വിദേശരാജ്യങ്ങൾപ്രധാനമായും ഹിന്ദു സംസ്കാരം ആഴത്തിൽ ഉള്ള ബാലിപോലുള്ള ഇടങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽവർദ്ധനവ് ഉണ്ടായിട്ടുണ്ട്. വളർന്നുവരുന്ന ഈ പ്രവണത, തങ്ങളുടെ മാതൃരാജ്യത്തിനപ്പുറമുള്ളആത്മീയ പാരമ്പര്യങ്ങളുമായി ബന്ധപ്പെടാനുള്ള ഇന്ത്യക്കാരുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു.
Discussion about this post