മുംബൈ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഇനി മമണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ബാന്ദ്ര കുർള കോംപ്ലക്സിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. അത്യാഡംബര രീതിയിലാണ് വിവാഹം.
നാലായിരം മുതൽ അയ്യായിരം കോടിയാണ് ആനന്ദ്-രാധിക വിവാഹച്ചെലവെന്നാണ് റിപ്പോർട്ടുകൾ. ഇത് വലിയ ധൂർത്താണെന്നാണ് പലരുടെയും വിമർശനം. എന്നാൽ കണക്കുകൾ നോക്കുകയാണെങ്കിൽഎന്നാൽ, ഇന്ത്യക്കാർ സാധാരണ വിവാഹത്തിനായി മുടക്കുന്ന തുകയുടെ അത്രയും അംബാനി ചെലവഴിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എൻ.സി ഫിനാൻഷ്യൽ അഡ്വവൈസറി സർവീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ നിതിൻ ചൗധരിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. മൊത്തം ആസ്തിയുടെ 10 ശതമാനം വരെയാണ് ഒരു ശരാശരി ഇന്ത്യൻ കുടുംബം വിവാഹത്തിനായി ചെലവഴിക്കുക.എന്നാൽ, 0.5 ശതമാനം മാത്രമാണ് അംബാനി കുടുംബം ആനന്ദിന്റെ വിവാഹത്തിനായി ചെലവഴിക്കുന്നത്.
50 ലക്ഷം മുതൽ ഒരു കോടി വരെ ആസ്തിയുള്ളവർ 10 മുതൽ 15 ലക്ഷം വരെയാണ് വിവാഹത്തിനായി മുടക്കുക. 10 കോടി ആസ്തിയുള്ളവർ ഒന്നര കോടി വരെ വിവാഹത്തിനായി ചെലവഴിക്കും. എന്നാൽ, ഇത്രത്തോളം തുക മുകേഷ് അംബാനി ആനന്ദിന്റെ വിവാഹത്തിനായി മുടക്കില്ല. ഏകദേശം 10 ലക്ഷം കോടിക്ക് മുകളിലാണ് അംബാനി കുടുംബത്തിന്റെ ആസ്തി. ഈ കണക്കുകൾ പ്രകാരമാണെങ്കിൽ ഒരു ലക്ഷം കോടിക്ക് മുകളിൽ അംബാനി കുടുംബം ചെലവഴിക്കണം. എന്നാൽ, വെറും 5,000 കോടി മാത്രമാണ് മുകേഷ് അംബാനി ആനന്ദിന്റെ വിവാഹത്തിനായി മുടക്കുന്നത്.
Discussion about this post