ന്യൂഡൽഹി: സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നൽകുന്ന സർക്കാരാണ് നമ്മുടെ മോദി സർക്കാർ. അതുകൊണ്ട് തന്നെ സ്ത്രീകൾക്കായി നിരവധി നിക്ഷേപ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കേറ്റ്. ഇതിൽ സ്ത്രീകൾക്ക് സുരക്ഷിത നിക്ഷേപം നടത്താം.
ചെറിയ തുക നൽകി അധിക തുക തിരികെ ലഭിക്കുന്ന പദ്ധതിയാണ് ഇത്. ചെറിയ തുക മുതൽ രണ്ട് ലക്ഷം രൂപവരെ സ്ത്രീകൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 7.9 ശതമാനം വരെ നിക്ഷേപത്തിന് പലിശ ലഭിക്കും. ആദായ നികുതി ഇളവുകൾ ഉള്ളതിനാൽ അധിക തുകയും ലഭിക്കും. കുറഞ്ഞ കാലയളവിലേക്ക് സ്ത്രീകൾക്ക് മികച്ച വരുമാനം ലഭ്യമാക്കുന്ന പദ്ധതി കൂടിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം.
രണ്ട് വർഷമാണ് നിക്ഷേപ കാലാവധി. രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷം പലിശ ഇനത്തിൽ 15,000 രൂപ ലഭിക്കും. 16,125 രൂപയാണ് രണ്ടാം വർഷ പലിശയായി ലഭിക്കുക. അതായത് രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 31,125 രൂപ അധികമായി ലഭിക്കും.
പ്രായപൂർത്തിയായവർക്ക് പുറമേ 10 വയസ്സോ അതിൽ താഴെയോ ഉള്ളവർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഇന്ത്യൻ പോസ്റ്റ് ഓഫീസുകൾ മുഖേനയാണ് ഈ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. പോസ്റ്റ് ഓഫീസിന് പുറമേ ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്.
Discussion about this post