ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ നിർദ്ദേശം അംഗീകരിച്ച് അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാൽ പെട്രോളിനും ഡീസലിനും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നതിന് പകരം ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രകാരം നികുതി ചുമത്താമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ . “സംസ്ഥാനങ്ങൾ നിരക്ക് നിശ്ചയിച്ച് എല്ലാവരും ഒത്തുചേരുകയും ജിഎസ്ടിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുമെന്ന് തീരുമാനിക്കുകയും ചെയ്താൽ, ഞങ്ങൾക്ക് അത് ഉടനടി നടപ്പിലാക്കാൻ കഴിയും,” ധനമന്ത്രി വെളിപ്പെടുത്തി.
നിലവിൽ പെട്രോളിനും ഡീസലിനും ഓരോ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യസ്ത വിലയാണുള്ളത് , കാരണം ഓരോ സംസ്ഥാനവും ചുമത്തുന്നത് വ്യത്യസ്ത നികുതിയാണ്, ഇതിനു ശേഷം കേന്ദ്രത്തിൻ്റെ എക്സൈസ് ഡ്യൂട്ടി ഇതിന് മുകളിൽ ഈടാക്കുന്നു, അതായത് അന്തിമ ഉപഭോക്താവ് രണ്ട് തവണ നികുതി അടയ്ക്കുന്നു – ഒരിക്കൽ സംസ്ഥാന സർക്കാരിനും പിന്നെ വീണ്ടും കേന്ദ്രത്തിനും.
രണ്ടും ജിഎസ്ടി ലിസ്റ്റിലേക്ക് മാറ്റിയാൽ പിന്നെ ഉപഭോക്താവ് ഒരു തവണ മാത്രമേ നികുതി അടക്കേണ്ടി വരുകയുള്ളൂ, ഇത് പെട്രോൾ വില ഗണ്യമായി കുറയുന്നതിന് കാരണമാകും
Discussion about this post