വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരം . ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ച് പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയിലാണ്. കാലാവസ്ഥ മോശമായി തുടരുന്നതിനാൽ എയർ ലിഫ്റ്റിംഗ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ബുദ്ധിമുട്ട് നേരിടുന്നതായും ദുരന്തരക്ഷാസേന അറിയിച്ചു.
മുണ്ടക്കൈയിൽ മാത്രം 250 ഓളം പേർ കുടുങ്ങി കിടക്കുകയാണ്. മേപ്പാടി പഞ്ചായത്തിലെ 12ാം വാർഡാണ് അട്ടമല. ഇത് വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എൻഡിആർഎഫിന്റെ 5 പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥർ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല.
Discussion about this post