വയനാട്: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട് സന്ദർശിക്കാൻ നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാൽ ഇന്നലെ വയനാട്ടിലെത്തിയിരുന്നു. സൈനിക യൂണിഫോമിൽ സംവിധായകനും സുഹൃത്തുമായ മേജർ രവിക്കൊപ്പമാണ് മലയാളികൾ പ്രിയപ്പെട്ട ലാലേട്ടൻ എത്തിയത്. ദുരന്ത മേഖലയിലെ പുനരുദ്ധാരണത്തിനായി താനും കൂടി ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത് കൂടാതെ പൂർണമായും തകർന്ന വെള്ളാർമല എൽപി സ്കൂൾ പുനരുദ്ധാരണവും തങ്ങൾ ഏറ്റെടുക്കുന്നതായി മേജർ രവി പറഞ്ഞു. തകർന്ന സ്കൂൾ കണ്ടപ്പോൾ ലാലേട്ടന്റെ കണ്ണുകൾ നിറഞ്ഞുവെന്നും അപ്പോൾ തന്നെ സ്കൂളിന്റെ പുനരുദ്ധാരണം നടത്താൻ തീരുമാനിച്ചെന്നും മേജർ രവി വ്യക്തമാക്കി.
‘മനുഷ്യ സ്നേഹികളായ ഒരുപാട് പേർ വിശ്വശാന്തി ഫൗണ്ടേഷനിൽ അംഗമാണ്. ലാലേട്ടൻ പറയാത്തൊരു കാര്യം പറയാം. മുണ്ടക്കൈയിൽ തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹത്തോട് ചോദിക്കാതെ ഒരു കാര്യം കൂടി പറയാം. ആ സ്കൂൾ പുനർനിർമിക്കാനുളള പദ്ധതിയും വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുക്കുകയാണ്. ഇതിപ്പോൾ എടുത്ത തീരുമാനമാണ്.’’ എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ.
Discussion about this post