ന്യൂഡൽഹി: ഷെയ്ഖ് ഹസീനയെ രാജ്യം വിടാൻ നിർബന്ധിതയായ പ്രതിഷേധങ്ങൾക്കും അട്ടിമറികൾക്കും പുറകിൽ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെയും ചൈനയുടെയും കൈകൾ ഉണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ.
രാജ്യത്തുടനീളം വ്യാപകമായ അക്രമത്തിന് പ്രേരണ നൽകുകയെന്ന ലക്ഷ്യത്തോടെ ഐ എസ് ഐ അംഗങ്ങൾ മാസങ്ങൾക്കുമുമ്പ് തന്നെ സൂക്ഷ്മമായ ആസൂത്രണം നടത്തിയതായി ഇൻ്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഷെയ്ഖ് ഹസീന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഐഎസ്ഐ പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിക്ക് ഈ വർഷമാദ്യം കാര്യമായ സാമ്പത്തിക പിന്തുണ ലഭിച്ചിരുന്നു. ഈ ഫണ്ടിംഗിൻ്റെ ഒരു പ്രധാന ഭാഗം പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളിൽ നിന്നാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു,” ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ചൈനയെ വെറുപ്പിക്കാതെ നിർത്താൻ ഹസീന ശ്രമിച്ചെങ്കിലും, ഇന്ത്യയുടെ താൽപ്പര്യങ്ങളെയും അവർ പരിഗണിച്ചിരുന്നു. ഇതിൽ ചൈനക്ക് നീരസമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് അവിടെയുള്ള ഒരു പ്രധാനപ്പെട്ട തുറമുഖത്തിന്റെ പ്രവർത്തനവകാശം ചൈനക്ക് കൊടുക്കുന്നതിന് പകരം ഇന്ത്യക്ക് ലഭിച്ചത്.
ഇതോടു കൂടിയാണ് കാര്യങ്ങൾ വഷളായത്.
ഐ എസ് ഐ സപ്പോർട്ടോടു കൂടിയ ജമാ അത്ത ഇസ്ലാമിയുടെ വലിയ നിയന്ത്രണത്തോടു കൂടിയുള്ള തീവ്ര ഇസ്ലാമിക് സർക്കാരാണ് ഇനി ബംഗ്ലാദേശിൽ വരാൻ പോകുന്നതെങ്കിൽ, പിന്നീട് കാര്യങ്ങൾ ചൈനയുടെ നിയന്ത്രണത്തിലാകും. ബംഗ്ലാദേശ് എന്ന രാജ്യവും അതോടു കൂടി പാകിസ്താൻ മാതൃകയിൽ തകരുമെങ്കിലും, അതൊന്നും ചൈനയെ ബാധിക്കില്ല. അടിസ്ഥാനപരമായി നഷ്ടം ബംഗ്ലാദേശിന് മാത്രം.
Discussion about this post