ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ഷെരീഫ്, ഭാര്യ സൈനബ, മകന് ഷഗില്‍ എന്നിവരാണു മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ചിക്കമംഗളൂരുവിലുള്ള ഷെരീഫിന്റെ സഹോദരനെ കാണാന്‍ പോകുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പാറയിലിടിച്ചാണ് അപകടമുണ്ടായത്. ഏഴു പേരാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. മറ്റുള്ളവരുടെ പരുക്ക് നിസാരമാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post