ന്യൂഡൽഹി: ഗാസയെ കുറിച്ച് വലിയ പ്രസ്താവനകൾ നടത്തുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത, ദീർഘമായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്ന രാഹുലും പ്രിയങ്കയും ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ മൗനം പാലിക്കുന്നത് കൃത്യമായ ഇരട്ട താപ്പാണ് എന്ന് തുറന്നു പറഞ്ഞ് ബി ജെ പി എം പി അനുരാഗ് താക്കൂർ .
പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസിനെ അഭിനന്ദിച്ചതിനൊപ്പം അവിടുത്തെ ഹിന്ദുക്കളുടെയും മതന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ബംഗ്ലാദേശിലെ പുതിയ സർക്കാരിനെ അഭിനന്ദിച്ചപ്പോൾ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
Discussion about this post