വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിൽ. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വയനാട്ടിൽ എത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി വയനാട്ടിൽ എത്തുക. ദുരിതബാധിത മേഖലകൾ അദ്ദേഹം ഹെലികേപ്റ്ററിൽ നിരീക്ഷിക്കു. ഇതിന് ശേഷം കൽപ്റ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗം ചൂരൽമലയിൽ എത്തും. സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിലൂടെ അദ്ദേഹം മുണ്ടക്കൈയിലും എത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി ദുരിതബാധിതരെ ആശ്വസിപ്പിക്കും.
ദുരന്തബാധിത മേഖലകളിൽ രാവും പകലും രക്ഷാപ്രവർത്തനം നടത്തിയ സൈന്യത്തെ അദ്ദേഹം നേരിൽ കാണും. ശേഷം ഇവരെ അഭിനന്ദിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരെ കണ്ട ശേഷം കളക്ടറേറ്റിൽ അവലോകന യോഗം ചേരും. ഉരുൾപൊട്ടൽ ദുരന്തം മറികടക്കാൻ ഈ വേളയിൽ രണ്ടായിരം രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ന് ദുരന്ത മേഖലയിൽ തിരച്ചിൽ ഉണ്ടാകില്ല.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post