ഡെറാഡൂൺ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലിയിൽ പലസ്തീൻ പതാക വീശി യുവാവ്. റായ്പൂർ സ്വദേശിയായ മുസ്ലീം യുവാവാണ് പലസ്തീൻ പതാക വീശിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ യുവാവും കുടുംബവും മാപ്പ് പറഞ്ഞു.
ഇന്നലെ ധൻവാലയിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. ബൈക്ക് റാലി സംഘത്തിനൊപ്പം കടന്ന് കൂടിയ യുവാവ് ത്രിവർണ പതാകകൾക്കിടെ പലസ്തീൻ പതാക ഉയർത്തുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഇത് ചോദ്യം ചെയ്തു. തുടർന്ന് യുവാവിനെ മറ്റുള്ളവർ ചേർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ ഇയാൾക്കെതിരെ 25,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇത് അടച്ച ശേഷമേ ബൈക്ക് വിട്ട് നൽകുള്ളൂ എന്നാണ് പോലീസ് നിർദ്ദേശിച്ചിട്ടുള്ളത്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ഇതോടെ യുവാവിനെതിരെ രൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ പലസ്തീൻ പതാക ഉയർത്തിയതിൽ മാപ്പ് നൽകണമെന്ന് യുവാവും കുടുംബവും അഭ്യർത്ഥിക്കുകയായിരുന്നു. പോലീസിനും ഇവർ മാപ്പ് എഴുതി നൽകിയിട്ടുണ്ട്.
Discussion about this post