തമിഴ് നടന് വിക്രം തന്റെ ആരാധികയായ ഹോട്ടല്‍ ജീവനക്കാരിയെ ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രമുഖ ചാനലിന്റെ ഫിലിം അവാര്‍ഡിന് കേരളത്തിലെത്തിയതായിരുന്നു വിക്രം.
താമസിക്കുന്ന ഹോട്ടലില്‍ വിക്രത്തെ കാണാന്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ അദ്ദേഹത്തെ കാണാനും കൂടിനിന്നൊരു ഫോട്ടോ എടുക്കാനും താല്പര്യത്തോടെ കാത്തുനില്ക്കുകയായിരുന്നു ഹോട്ടല്ജീവനക്കാരിയായ വിക്രമിന്റെ ആരാധിക.
ഭയവും ചുറ്റുമുള്ള ആളുകളെയും കണ്ട് ആ സ്ത്രീ വിഷമത്തോടെ തിരികെ നടന്നു. അപ്പോഴാണ് വിക്രം ഓടിവന്ന് സ്ത്രീയെ ചേര്‍ത്തുപിടിച്ചത്. ആരാധികയുടെ വെപ്രാളവും അങ്കലാപ്പുമെല്ലാം ഫോട്ടോയില്‍ കാണാം. വിക്രം ജീവിതത്തില്‍ വളരെ സിംപിളും മാസ്സ് ഹീറോയുമാണെന്നായിരുന്നു ആരാധികയുടെ പ്രതികരണം.
സങ്കടം കൊണ്ട് മടങ്ങിപ്പോയ അവരെ പിന്തുടര്ന്ന് ചേര്‍ത്തു നിര്‍ത്തി വിക്രം നിരവധി ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Discussion about this post