ഒട്ടാവ : കാനഡയിൽ ഇന്ത്യൻ ഗായകന്റെ വീടിനു നേരെ വെടിവെപ്പ്. കാനഡയിൽ താമസിക്കുന്ന പഞ്ചാബി ഗായകനായ എപി ധില്ലന്റെ വാൻകൂവറിലെ വീടിനു മുൻപിൽ ആയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയിയും രോഹിത് ഗോദരയും ഏറ്റെടുത്തു.
അനന്ത് അംബാനി-രാധിക മർച്ചന്റ് വിവാഹത്തിൽ അടക്കം ശ്രദ്ധാകേന്ദ്രമായിരുന്ന ഗായകനായിരുന്നു എപി ധില്ലൻ. വാൻകൂവർ നഗരത്തിൽ വിക്ടോറിയ ഐലൻഡ് ഏരിയയിലാണ് ഇയാൾ താമസിച്ചിരുന്നത്. കാനഡയിൽ ഇന്ന് വിക്ടോറിയ ഐലൻഡ് ഏരിയയിൽ ഗായകന്റെ വീടിനു മുൻപിലായും ടൊറന്റോ നഗരത്തിൽ വുഡ് ബ്രിഡ്ജിലും വെടിവെപ്പുകൾ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ തന്നെ എപി ധില്ലന് ലോറൻസ് ബിഷ്ണോയിയിൽ നിന്നും ഭീഷണി ഉണ്ടായിരുന്നു. ധില്ലന്റെ പുതിയ മ്യൂസിക് വീഡിയോയിൽ നടൻ സൽമാൻ ഖാൻ അഭിനയിച്ചിരുന്നതാണ് പ്രകോപനത്തിന് കാരണമായിരുന്നത്. പരിധിവിട്ടാൽ നായയെപ്പോലെ മരിക്കേണ്ടി വരുമെന്ന് ലോറൻസ് ബിഷ്ണോയി ഗായകനെ ഭീഷണിപ്പെടുത്തിയിരുന്നു.
Discussion about this post