മുംബൈ; മഹരാഷ്ട്രയിലെ നാടൻപശുക്കൾക്ക് പുതിയ പേര് നൽകി സംസ്ഥാന സർക്കാർ. രാജ്യമാതാ-ഗോമാത എന്ന പദവിയാണ് മഹായുതി സർക്കാർ നൽകിയിരിക്കുന്നത്. വേദകാലഘട്ടം മുതലുള്ള പശുക്കളുടെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. നാടൻ പശുക്കൾ കർഷകർക്ക് ഒരു അനുഗ്രഹമാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മനുഷ്യനുള്ള പോഷകാഹാരത്തിൽ നാടൻ പശുവിൻപാലിന്റെ പ്രാധാന്യം, ആയുർവേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയിൽ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഗോശാലകളിൽ നാടൻ പശുക്കളെ വളർത്തുന്നതിന് സഹായം നൽകാനും സർക്കാർ തീരുമാനമായി. പ്രതിദിനം 50 രൂപയുടെ സബ്സിഡി പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. 2019ൽ നടത്തിയ 20-ാമത് മൃഗ സെൻസസ് പ്രകാരം സംസ്ഥാനത്തെ നാടൻ പശുക്കളുടെ എണ്ണം 4,613,632 മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് മുൻപ് നടത്തിയ സെൻസസിനെ അപേക്ഷിച്ച് 20.69 ശതമാനം കുറവാണ് ഇത്
Discussion about this post