കൊച്ചി: സോളാര്‍ കേസില്‍ ഇന്ന് എംഎല്‍എമാരുടെ തെളിവെടുപ്പ് ഇന്ന് തുടങ്ങും. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനാണ് കൊച്ചിയില്‍ ഇന്ന് തെളിവെടുക്കുന്നത്. ഡോ. തോമസ് ഐസക്കും ,രാജു എബ്രഹാമുമാണ് ഇന്ന് കമ്മീഷന് മുമ്പാകെ ഹാജരാകുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചാകും ഇരുവരോടും ചോദിക്കുക .നാളെ പി. ശ്രീരാമകൃഷണന് എംഎല്‍എയെ വിസ്തരിക്കും. സോളാര്‍ കമ്മീഷനുമായി സഹകരിക്കുമെന്ന് സിപിഎമ്മും സിപിഐയും നേരത്തേ വ്യക്തമാക്കിയിരുന്നു.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് ശിവരാജന് തെളിവെടുപ്പ് തുടരുകയാണ്.കേസിലെ പരാതിക്കാരായ എട്ട് പേരെ നേരത്തെ കമ്മീഷന് വിസ്തരിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണ പുരോഗതി ഉടന്‍ അറിയിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post