ബാഗ്ദാദ്: ഇറാഖില്‍ ഐസിസ് ക്രൂരത വീണ്ടും. ഇസ്ലാമിക ജിഹാദികള്‍ പശ്ചിമ ഇറാഖിലെ പട്ടണമായ അല്‍ ബാഗ്ദാദിയില്‍ 45 പേരെ ചുട്ടുകാെന്നതായി പൊലീസ് മേധാവി കേണല്‍ കാസിം ഒബീദി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്‍ ആരെന്നോ എന്തിനു വേണ്ടി ചെയ്തുവെന്ന കാര്യം വ്യക്തമല്ലെങ്കിലും സുരക്ഷാ സേനാംഗങ്ങളാണെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഐന്‍ അല്‍ അസദിനടുത്തുള്ള ഭൂരിപക്ഷം പട്ടണങ്ങളും ഐസിസ് പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും സഹായം നല്‍കണമെന്ന് കേണല്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചടി നേരിട്ടിരുന്ന ഐസിസ് രണ്ടു മാസത്തിനു ശേഷം നടത്തിയ മുന്നേറ്റമാണ് അല്‍ ബാഗ്ദാദിയിലേതെന്ന് പെന്റഗണ്‍ വക്താവ് വിശദീകരിച്ചു.
Discussion about this post