കോഴിക്കോട്: രാഷ്ട്രീയവും വർഗീയപരവുമായ കാരണങ്ങളാൽ ഡി വൈ എഫ് ഐ പ്രവർത്തകൻ തൂണേരി ഷിബിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകർ വിമാനത്താവളത്തിൽ വച്ച് പിടിയിൽ. 2015 ജനുവരി 22ന് നടന്ന സംഭവത്തിൽ ലീഗ് പ്രവർത്തകരായ തെയ്യംപാടി ഇസ്മായില്‍, സഹോദരന് മുനീര്‍ എന്നിവർ പ്രതികളായിരുന്നു.
വിദേശത്തായിരുന്ന ലീഗ് പ്രവർത്തകരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് വൈകീട്ടോടെ പിടികൂടുകയായിരുന്നു. പ്രതികളെ വൈദ്യ പരിശോധനക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പ്രതികളെ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും.
നേരത്തെ, ഷിബിൻ വധ കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിലെ ഒന്നു മുതല്‍ ആറുവരെ പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. 2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.
Discussion about this post