മുംബൈ; ബിടൗണിന്റെ പ്രണയനായകൻ. 58 ലും തിളങ്ങുകയാണ് ഷാരൂഖ് ഖാൻ. ലോകമാകെ ആരാധകരുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം 1000 കോടി ക്ലബ്ബുകളിൽ ഇടം നേടിയിരുന്നു. ഷാരൂഖിന്റെ അഭിനയത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ലുക്കം ഏറെ ചർച്ചയാവുന്നുണ്ട്. അടുത്തിടെയാണ് താരം ലോകത്ത് ഏറെ സൗന്ദര്യമുള്ളവരുടെ പട്ടികയിൽ ഇടം നേടിയത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്മെറ്റിക് സർജൻ ഡോ. ജൂലിയൻ ഡി.സിൽവ ഫെയ്സ് മാപ്പിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിസാണ് ഷാരൂഖ് ഖാൻ ലോകത്തിലെ സുന്ദരന്മാരുടെ പട്ടികയിൽ ഇടം നേടിയക്. പട്ടികയിൽ പത്താമനാണ് അദ്ദേഹം.
ചുണ്ടുകൾക്കും ചതുരാകൃതിയിലുള്ള താടിക്കുമാണ് അദ്ദേഹം ഉയർന്ന സ്കോർ നേടിയത്. എന്നാൽ മൂക്കിന്റെ കാര്യത്തിൽ മാർക്ക് ഇത്തിരി കുറഞ്ഞു. ഗ്രീക്ക് വംശജർ പണ്ട് അവതരിപ്പിച്ച ഗോൾഡൻ റേഷ്യോ എന്ന ഗണിതശാസ്ത്ര ആശയമാണ് സൗന്ദര്യക്കിന്റെ അളവ് കോലായത്. നടൻ ആരോൺ ടെയ്ലർ-ജോൺസൺ ആണ് പട്ടികയിൽ ഒന്നാമത്.
അതേസമയം ഒരു മനുഷ്യൻ കുറഞ്ഞത് 67 മണിക്കൂറെങ്കിലും ഉറങ്ങണമെന്നു പറയുമ്പോൾ താൻ നാലു മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് ഷാരുഖ് ഖാൻ പറയുന്നു. രാവിലെ 5 മണിക്ക് ഉറങ്ങും, ഒൻപത് അല്ലെങ്കിൽ 10 മണിക്ക് എഴുന്നേൽക്കും. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അത് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഒന്നുമല്ല, തനിക്ക് ഇതാണ് താൽപര്യമെന്നും ഷാരൂഖ് പറയുന്നു
Discussion about this post