തിരുവനന്തപുരം: ഇന്നത്തെ കാലത്ത് പാസ്‌വേർഡ് ഇല്ലാത്ത ഒരു കാര്യം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല. ബാങ്ക് അക്കൗണ്ട് മുതൽ ഫോൺ അക്കൗണ്ട് വരെ സകലതിനും ഇപ്പോൾ പാസ്‌വേർഡ് ഉള്ളവരാണ് നമ്മൾ. എന്നാൽ, പാസ്‌വേർഡ് ഓർക്കൻ എളുപ്പത്തിന് അക്ഷരമാല ക്രമത്തിലോ.. തുടർച്ചയായ അക്കങ്ങളിലോ സെറ്റ് ചെയ്യുന്നവരുണ്ട്.. ഉദാഹരണത്തിന്.. abcdef, 123567 എന്നിങ്ങനെ…
എന്നാൽ, ഇത്തരത്തിൽ ഓർക്കാൻ എളുപ്പമുള്ള പാസ്‌വേർഡുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നോർഡ് വിപിഎൻ സൈബർ സെക്യൂരിറ്റിക്ക് കീഴിലുള്ള സ്ഥാപനം നോർഡ്പാസ്. ഇത്തരത്തിലുള്ള പാസ്‌വേർഡ് ഉപയോഗിച്ചുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ നമിഷങ്ങൾ പോലും വേണ്ടെന്ന് ഇവർ പറയുന്നു. ഏറ്റവും അധികം ഉപയോഗിക്കുന്നതും എളുപ്പത്തിൽ ഹാക്ക് ചെയ്യുന്നവയുമായ 20 പാസ്‌വേർഡുകൾ പുറത്ത് വിട്ടിട്ടുണ്ട്.
123456, പാസ്‌വേർഡ് എന്ന് ഇംഗ്ലീഷിൽ ചെറിയ അക്ഷരത്തിൽ എഴുതിയത്, എന്നിവയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേർഡുകൾ. കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഉപയോഗിച്ച 2.5 ടിബി ഡാറ്റ ബേയ്‌സിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മാൽവെയറുകൾ ഹാക്ക് ചെയ്തതും ഡാർക്ക് വെബിൽ നിന്നും പാസ്‌വേർഡുകളാണ് പഠനത്തിന് ഉപയോഗിച്ചത്. 11111, 12345, 12345678, 123456789 തുടങ്ങിയ പാസ്‌വേർഡുകൾ ഹാക്ക് ചെയ്യാൻ ഒരു സെക്കൻഡിൽ താഴെ സമയം മാത്രം മതി.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പേരുകൾ പാസ്‌വേർഡ് ആക്കിയാലും സുരക്ഷിതമല്ല.ഇന്ത്യ123 എന്ന പാസ്‌വേർഡ് ഹാക്ക് ചെയ്യാൻ 50 സെക്കന്റിൽ താഴെ സമയം മാത്രമേ എടുക്കൂ എന്നും പഠനം പറയുന്നു. ഓഫീസിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഒരേ പാസ്‌വേർഡ് ഉപയോഗിക്കുന്നവരുടെ പാസ്‌വേർഡുകൾ ആണ് കൂടുതൽ ഹാക്ക് ചെയ്യപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
എളുപ്പം ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയില്ലാത്ത പാസ്‌വേർഡുകൾ എങ്ങനെ സൃഷ്ടിക്കണമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. അക്കം, ചിഹ്നം, അക്ഷരം എന്നിവ ഇടകലർത്തി മാത്രം പാസ്‌വേർഡുകൾ സൃഷ്ടിക്കാൻ ശ്രദ്ധിക്കണം. ഫോണിൽ ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്യുക. പാസ്‌വേർഡ് ഓർക്കാൻ ബുദ്ധിമുട്ടുള്ളവർ പാസ്‌വേർഡ് മാനേജർ ഉപയോഗിക്കുന്നത് നല്ലതാണ്.
Discussion about this post