ആഫ്രിക്കന്‍ വന്‍കര രണ്ടായി പിളരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സത്യമെന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞര്‍. സീസ്മിക് പിളര്പ്പാണിതെന്നും ഇതൊരു തുടക്കം മാത്രമാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ദിവസം പൂര്‍ണ്ണമായും രണ്ട് പ്രദേശങ്ങളായി ആഫ്രിക്കന്‍ വന്‍കര വേര്‍പിരിയും എന്നാല്‍ ഏകദേശം 50 മില്യണ്‍ വര്‍ഷങ്ങള്‍ ഇതിനായി വേണ്ടിവരുമെന്നും പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിലേറ്റവും കൗതുകകരമായ വസ്തുത ഇത് പൂര്‍ത്തിയായാലുടന്‍ ഈ രണ്ട് ഭൂഖണ്ഡങ്ങള്‍ക്കും ഇടയ്ക്ക് ഒരു വന്‍ സമുദ്രമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് ലോകത്തിലെ ആറാമത്തെ സമുദ്രമായി അറിയപ്പെടും.
കെനിയയിലെ വിള്ളല്‍
2018ല്‍ കെനിയയിലെ റിഫ്റ്റ് താഴ്വരയില് ഉണ്ടായിട്ടുള്ള ഒരു വന്‍ വിള്ളല്‍ ശാസ്ത്രജ്ഞരുടെ ഈ വന്കരപിളര്പ്പ് എന്ന തിയറിയെ അനുകൂലിക്കുന്ന ഒന്നാണ് ഈ വിള്ളലിന് 50 അടി താഴ്ച്ചയും 65 അടി വീതിയുമുണ്ട്. ടെക്ടോണിക് വിള്ളലാണിതെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മണ്ണൊലിപ്പ് കൊണ്ടുണ്ടായതാണെന്ന മറുവാദവും ഇതില്‍ ഉയരുന്നുണ്ട്.
Discussion about this post