ഡല്‍ഹി: ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടതാണെന്നും. ഇവിടെ ഒരു ജിഹാദിന്റെ ആവശ്യമില്ലെന്നും തന്നെ സമീപിച്ച ലഷ്കര്‍ ഇ തൊയിബ നേതാവിനോട് പറഞ്ഞതായി പോലിസ് കസ്റ്റഡിയിലുള്ള തീവ്രവാദിയുടെ വെളിപ്പെടുത്തല്‍. പോലിസ് കസ്റ്റഡിയിലുള്ള അബ്ദുള്‍ അസീസ് എന്ന ഗിദ്ദായാണ് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്. ഗിദ്ദ പറയുന്നത് ഇങ്ങനെ-ഭീകരപ്രവര്‍ത്തനത്തിനായി
1997ല്‍ ലഷ്കര്‍ ഇ ത്വയിബ നേതാവ് തന്നെ സമീപിച്ചത്. എന്നാല്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥ മെച്ചെപ്പട്ടതാണ്, അതിനാല്‍ ജിഹാദിന്റെ ആവശ്യമില്ലെന്നായിരുന്നു താന്‍ വാദിച്ചത്. എന്നാല്‍ പിന്നീട് ബാബറി മസ്ജിദ് തകര്‍ത്തിന് പ്രതികാരം ചെയ്യാന്‍ സൗദി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എന്‍,ജി.ഒ സമീപിച്ചപ്പോള്‍ അതിന് തയ്യാറായെന്നും ഗിദ്ദ പറഞ്ഞു.
ഇതിനായി ഷെയ്ഖ് അഹമ്മദ് എന്നയാള്‍ 9.5 ലക്ഷം രൂപയാണ് ഇയാള്‍ക്ക് നല്‍കിയത്. ഇയാളെ 2001 ല്‍ ആയുധം കൈവശം വെച്ചതിനും സ്ഫോടനത്തിന് പദ്ധതിയിട്ടതിനും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ ബംഗ്ലാദേശിലേക്ക് കടന്നെങ്കിലും വീണ്ടും ഇന്ത്യയില്‍ തിരിച്ചെത്തി. ഡാമുകളും സെക്കന്ദരാബാദിലെ ഗണേഷ ക്ഷേത്രവും തകര്‍ക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. എട്ട് യുവാക്കകളെ പരിശീലിപ്പിയ്ക്കുകയും ചെയ്തു എന്നാല്‍ ഇയാള്‍ പൊലീസ് പിടിയിലാവുകയായിരുന്നു.
അബ്ദുള്‍ അസീസ് എന്ന ഗിദ്ദാ സൗദിയില്‍ നിന്ന് നാടുകടത്തപ്പെട്ട് ഈ മാസം ആദ്യവാരമാണ് ഇന്ത്യയിലെത്തിയത്. സൗദിയില്‍ എണ്ണ കമ്പനി തകര്‍ക്കാന്‍ പദ്ധതിയിട്ടതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും 10 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചു.
2005ലാണ് സൗദി ഇയാളെ അറസ്റ്റ് ചെയ്തത്. ജയില്‍ മോചിതനായ ഇയാളെ ഫെബ്രുവരി 2ന് സൗദി ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു.
Discussion about this post