ഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായിയും മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും കേരളത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. . എകെജി ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം അടുത്തയാഴ്ച വരാനിരിക്കെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സിപിഎം തുടങ്ങുന്നത്. 2006ലും 2011ലും ഉണ്ടായതുപോലെ വിഎസിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഇത്തവണ ഉണ്ടാകരുതെന്ന് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവും ആഗ്രഹിക്കുന്നു.ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി വിജയനൊപ്പം വിഎസും മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് സംസ്ഥാന നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാല്‍ വിഎസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്നകാര്യം പരിഗണിക്കുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട.
Discussion about this post