കോഴിക്കോട്: അനധികൃത മദ്യ വിൽപ്പനക്കാർക്ക് മദ്യം എത്തിച്ച് നൽകിയ കേസില്‍ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നാദാപുരം എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസം അനിധികൃത മദ്യവുമായി കൊയിലാണ്ടി കീഴയിരൂർ സ്നദേശി ദാമോദരൻ പിടിയിലായിരുന്നു. ആറ് ലിറ്റർ മദ്യവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥന്റെ പേര് പുറത്തു വന്നത്.നാലായിരം രൂപ കൈപ്പറ്റിയാണ് അബ്ദുൾ ബഷീര്‍ മദ്യം കൈമാറിയത്. ഇതുമായി വരുമ്പോഴാണ് ദാമോദരൻ പിടിലിയാകുന്നത്. കൊയിലാണ്ടി ബസ്റ്റാന്‍റിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ മദ്യം കൈമാറിയതെന്ന് ദാമോദരൻ മൊഴി നൽകിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് നിർദ്ദേശ നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.













Discussion about this post