ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്.
ഇന്ന് അദ്ദേഹത്തെ വിചാരണ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.
വിചാരണക്കോടതിയുടെ ജാമ്യാപേക്ഷ സ്റ്റേ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം ശരി വച്ചിരുന്നു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുധീർ കുമാർ ജയിൻ ആണ് വിധി പറഞ്ഞത്.
അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വിചാരണ കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.








