തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയോട് മനുഷ്യത്വരഹിതമായി പെരുമാറി ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ്. കുട്ടി സ്കൂൾ ബസിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും നിറത്തിൻ്റെ പേരിൽ പരിഹാസം നേരിട്ടിരുന്നുവെന്നും വാഷ് റൂമിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റിൽ നക്കിക്കുകയും ചെയ്തുവെന്നുമുള്ളതടക്കം വിദ്യാർത്ഥി സ്കൂളിൽ ക്രൂരമായ പീഡനത്തിന് ഇരയായെന്ന അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.
വിഷയത്തിൽ പോലീസും വിദ്യാഭ്യാസവകുപ്പും ഉടൻ ശക്തമായ ഇടപെടൽ നടത്തി നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് എബിവിപി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി
Discussion about this post