ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വിമര്‍ശിച്ച് ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണ. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ സെല്‍റ്റാ വിഗോയ്ക്കെതിരെ കിട്ടിയ പെനാല്‍റ്റി മെസ്സി ലൂയിസ് സുവാരസിന് പാസ് നല്‍കിയതിനെതിരെയാണ് മറഡോണ രംഗത്തെത്തിയത്. ആ സമയം മൈതാനത്ത് താന്‍ ഉണ്ടായിരുന്നെങ്കില്‍ മെസ്സിയെ ഇടിക്കുമായിരുന്നെന്നാണ് മറഡോണ പറഞ്ഞത്.
എത്ര ചെറിയ ടീമാണെങ്കിലും മെസ്സി ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നെന്നും മറഡോണ പറഞ്ഞു. ഉറുഗ്വേ ടീമായ കെല്റ്റാ വിഗോയ്ക്ക് എതിരായ മല്‍സരത്തിനിടെയാണ് സംഭവം. തനിക്ക് കിട്ടിയ പെനാല്‍റ്റി മെസ്സി സുവാരസിന് തട്ടി നല്‍കുകയായിരുന്നു.
പലരും മെസ്സിയുടെ ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതേ സമയം കളി ബാഴ്സിലോണ 6-1ന്റെ അനായാസ വിജയം നേടി. 2010ലോകകപ്പില്‍ മറഡോണയുടെ പരിശീലനത്തിന് കീഴിലാണ് മെസ്സി കളിച്ചത്.
Discussion about this post