ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെതിരെ എ.ബി.വി.പി. അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ച ഫെബ്രുവരി 9ന് കനയ്യ കുമാര്‍ പട്ടിണിയെക്കുറിച്ചോ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെക്കുറിച്ചോ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്നാണ് എ.ബി.വി.പി ആരോപിയ്ക്കുന്നത്.
കനയ്യ കുമാറിന്റെ പ്രസംഗം കൃത്രിമവും കാപട്യം നിറഞ്ഞതുമായിരുന്നു. പട്ടിണിയില്‍ നിന്നും ബാഹ്യ ഇടപെടലില്‍ നിന്നുമുള്ള ആസാദിയല്ല കനയ്യ കുമാര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിയ്ക്കുന്നെന്ന കനയ്യ കുമാറിന്റെ പുതിയ കണ്ടെത്തലിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നെന്നും എ.ബി.വി.പി പ്രവര്‍ത്തകര്‍ പറഞ്ഞു.
വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിയ്ക്കാനുള്ള ഒരു തന്ത്രമാണിതെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ പറഞ്ഞു. ഇടത് വിദ്യാര്‍ത്ഥി നേതാക്കള്‍ എ.ബി.വി.പി പ്രവര്‍ത്തകരെയും അനുഭാവികളെയും ലക്ഷ്യമിടുന്നതായും ശര്‍മ ആരോപിച്ചു.
കശ്മീര്‍ വിഭജനം ആവശ്യപ്പെട്ടുകൊണ്ട് ഡി.എസ്.യുവിന്റെ പേരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കനയ്യ കുമാര്‍ എന്ത് നിലപാടെടുക്കുമെന്ന് എ.ബി.വി.പിയ്ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ട്. ഇന്ത്യ കശ്മീരിനെ അനധികൃതമായി കൈവശം വെച്ചിരിയ്ക്കുകയാണെന്ന നിവേദിത മേനോന് എന്ന വിദ്യാര്‍ത്ഥിനിയുടെ പ്രസ്താവനയെക്കുറിച്ച് പരാമര്‍ശിച്ച എ.ബി.വി.പി വിഷയത്തില്‍ ഡി.എസ്.യുവും നിവേദിതയും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
Discussion about this post