ചീപ്പ് , ഹെയർ ബ്രഷ് എന്നിവ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നവയാണ്. നമ്മുടെ മുടി വളരുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒരാളാണ് ചീർപ്പ്. അതുകൊണ്ട് തന്നെ ചീർപ്പ് തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുടിയുടെ സ്വാഭാവം അനുസരിച്ച് വേണം ചീർപ്പ് തിരഞ്ഞെടുക്കാൻ . ഇതിനു പുറമേ ചീർപ്പ് നന്നായി ക്ലീനായി സൂക്ഷിക്കുകയും വേണം. പലരും ചീർപ്പ് എന്തിന് വൃത്തിയാകണം എന്നെല്ലാം വിചാരിക്കുന്നുണ്ടാവും. എന്നാൽ ചീർപ്പ് ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാകണം എന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നത്.
വൃത്തിഹീനമായ ചീപ്പ് ഉപയോഗിക്കുമ്പോൾ മുടിയുടെ ആരോഗ്യത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. എപ്പോഴും ചീപ്പ് ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് 2009 ലെ ജേണൽ ഓഫ് ഡെർമറ്റോളജിക്കൽ ട്രീറ്റ്മെന്റിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു.
ദിവസവും ചീർപ്പ് ഉപയോഗിക്കുന്നവരും ഹെയർ സ്ട്രൈറ്റ്നറും ഉപയോഗിക്കുന്നവർ ആഴ്ചയിൽ രണ്ടുതവണയെങ്കിലും ചീർപ്പ് വൃത്തിയാക്കുന്നതാണ് നല്ലത്. അധികം സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്തവർ 1 അല്ലെങ്കിൽ 2 ആഴ്ച കൂടുമ്പോൾ വൃത്തിയാക്കിയാൽ മതിയാവും.
വൃത്തിയില്ലാത്ത ബ്രഷ് ഉപയോഗിക്കുന്നത് തലയോട്ടിയിൽ അഴുക്ക് കൂടുന്നതിനും തലയിൽ പേൻശല്യം കൂട്ടുന്നതിനും കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. അഴുക്ക്, എണ്ണ എന്നിവ തലയിൽ അടിഞ്ഞുകൂടുന്നത് മുടി പെട്ടെന്ന് പൊട്ടുന്നതിനും അറ്റം പിളരുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.
ഒരു ഹെയർ ബ്രഷ് എങ്ങനെ വൃത്തിയാക്കാം ,
ബ്രഷ് വൃത്തിയാക്കുന്നതിലെ ആദ്യപടി ബ്രഷിൽ നിന്ന് മുടി മാറ്റുക. വൃത്തിയുള്ള ടൂത്ത് ബ്രഷ് അല്ലെങ്കിൽ ചീപ്പ് ഉപയോഗിച്ച് മുടി നീക്കം ചെയ്യാം.ശേഷം ഒരു ചെറിയ പാത്രം എടുത്ത് അതിൽ നേരിയ ചെറുചൂടുള്ള വെള്ളം നിറച്ച് കുറച്ച് തുള്ളി ഡിഷ് സോപ്പോ അല്ലെങ്കിൽ ഒരു നേരിയ ഷാംപൂവോ ചേർക്കുക. ബ്രഷ് 5-10 മിനിറ്റ് പാത്രത്തിൽ മുക്കി വയ്ക്കുക, ബ്രഷ് ഹെഡ് മരം കൊണ്ടാണ് നിർമ്മിച്ചതെങ്കിൽ, അത് വെള്ളത്തിൽ കുതിർക്കുന്നത് ഒഴിവാക്കുക. കാരണം അത് ബ്രഷ് നശിച്ചു പോവാൻ ഇടാവും. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഹെയർ ബ്രഷ് നന്നായി വൃത്തിയാക്കുക . പിന്നീട് നല്ല വെള്ളത്തിൽ കഴുകിയ ശേഷം ഉണക്കാൻ വയ്ക്കുക. ശേഷം ഉപയോഗിക്കുക.
ഇതിനെല്ലാം പുറമേ ഹെയർ ബ്രഷ് ഇടയ്ക്ക് മാറ്റുക. 6 മുതൽ 12 മാസത്തിൽ കൂടുതൽ ഒരു ബ്രഷ് ഉപയോഗിക്കാൻ പാടില്ല. പഴയ ബ്രഷ് ഉപയോഗിക്കുന്നത് മുടി പൊട്ടിപ്പോകാൻ ഇടയാക്കും.
Discussion about this post