രണ്ട് സിനിമയിൽ തന്റെ കുട്ടിക്കാലം അഭിനയിച്ചത് റംസാൻ ആണെന്നറിഞ്ഞ് അമ്പരന്ന് കുഞ്ചാക്കോ ബോബൻ . ‘ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ,’ എന്നായിരുന്നു അദ്ഭുതത്തോടെയുള്ള കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ത്രീ കിങ്സ് ഡോക്ടർ ലവ് എന്നീ സിനിമകളിലാണ് കുഞ്ചാക്കോ ബോബന്റെ കുട്ടിക്കാലം റംസാൻ അവതരിപ്പിച്ചത്.
സിനിമയിൽ ഒന്ന് തല കാണിച്ചാൽ മതി എന്ന് തോന്നിയിരുന്ന കാലം. അപ്പോഴാണ് ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിക്കാൻ അവസരം കിട്ടിയത്. ത്രീ കിങ്സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്. സിനിമ കാണുമ്പോൾ ചാക്കോച്ചന്റെ ചെറുപ്പം കാണിക്കുമ്പോൾ എന്റെ മുഖം വരുന്നതൊക്കെ വലിയ സന്തോഷത്തോടെയും അമ്പരപ്പോടെയും ഓർമ്മ വരും. പിന്നീട് ഞാൻ ചെയ്ത റിയാലിറ്റി ഷോയിൽ ചാക്കോച്ചൻ അതിഥിയായി വന്നു. അന്നു എനിക്ക സംസാരിക്കാൻ പറ്റി. പിന്നീട് ഒരു പരസ്യത്തിൽ ഞാൻ ചക്കോച്ചന്റെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ച സിനിമയുടെ അഭിമുഖത്തിനായി ഇരിക്കുമ്പോൾ വലിയ സന്തോഷം എന്ന് റംസാൻ പറഞ്ഞു.
ഓഫിസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിന് ഇടയിലാണ് റംസാന്റെ വെളിപ്പെടുത്തൽ . റംസാന്റെ വാക്കുകൾ കേട്ട് അമ്പരന്നിരിക്കുന്ന താരത്തെ വീഡിയോയിൽ കാണാം. ഡാ ദുഷ്ടാ.. ഇതുവരെ നീ പറഞ്ഞില്ലാല്ലോ…. ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു. എന്നിട്ട് പോലും ഒരു വാക്ക് റംസാൻ മിണ്ടിയിട്ടില്ല എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.
Discussion about this post