ഡല്‍ഹി: കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരടക്കം എട്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് സസ്പെന്ഷന് കാലാവധി അവസാനിച്ചു. . കാമ്പസില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണം വിവാദമായതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ഥികള്‍ സസ്പെന്‍ഷനിലാണ്.
സംഭവം അന്വേഷിച്ച സര്‍വകലാശാലാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍, ക്ലീന്‍ ചിറ്റ് ആയി തീരുമാനത്തെ കണക്കാക്കരുതെന്നും റിപ്പോര്ട്ടിന്മേലുള്ള അന്തിമ നടപടി വൈസ് ചാന്‍സലര്‍ കൈക്കൊള്ളുമെന്നും സമിതി അറിയിച്ചു.
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, വിദ്യാര്‍ഥി യൂണിയന്റെ നിലവിലെ ഭാരവാഹി രാമനാഗ, മുന്‍ ഭാരവാഹി അശുതോഷ്, അനന്തകുമാര്‍, ശ്വേതാ രാജ്, അന്വേഷാ അധികാരി എന്നിവരാണ് സസ്പെന്ഷന് നടപടി നേരിട്ടത്.
ഫെബ്രുവരി ഒമ്പതിന് നടന്ന ചടങ്ങ് വിവാദമായതിനെ തുടര്‍ന്ന് 12ന് നിയോഗിക്കപ്പെട്ട മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഉമര്‍ ഖാലിദും അനിര്‍ഭന്‍ ഭട്ടാചാര്യയും ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
Discussion about this post