വെല്ലിങ്ടണ്‍: ബാറ്റിംഗില്‍ ബ്രണ്ടന്‍ മക്കെല്ലത്തിന്റെ റെക്കോഡ് മറികടന്ന വെടിക്കെട്ട്, ബൗളിംഗില്‍ സൗത്തിയുടെ ഏഴ് വിക്കറ്റ് മാസ്മരിക പ്രകടനം, ആതിഥേയരായ ന്യൂസിലണ്ടിന് മുന്നില്‍ ഇംഗ്ലണ്ട് നിലംപരിശായി. 8 വിക്കറ്റിനായിരുന്നു ഇംഗ്ണ്ടിന്റെ പരാജയം.
18 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചാണ് മക്കെല്ലം ലോകകപ്പ് ക്രിക്കറ്റില്‍ അതിവേഗ അര്‍ദ്ധ സെഞ്ച്വറി റെക്കോഡിട്ടത്. 25 പന്തില്‍ നിന്ന് മെക്കെല്ലം 77 റണ്‍സ് നേടി പുറത്തായി. ഏഴ് സിക്സും, എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
നേരത്തെ കീവിസ് ബൗളര്‍ ടിം സൗത്തീയാണ് ഇംഗ്ലണ്ടിനെ 123 റണ്‍സ് എന്ന ചുരുങ്ങിയ സ്ക്കോറില്‍ ഒതുക്കിയത്. 33.2 ഓവറില്‍ ഇംഗ്ലണ്ടിനു മുഴുവന്‍ വിക്കറ്റും നഷ്ടമായി.
ഒന്‍പതു ഓവറില്‍ 33 റണ്‍സ് വഴങ്ങി സൗത്തീ എറിഞ്ഞു വീഴ്ത്തിയത് ഏഴു വിക്കറ്റുകള്‍. ഇതോടെ ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തില്‍ ഏറ്റവും സകൂടുതല്‍ വിക്കറ്റ് നേടി സൗത്തി ഒന്നാം സ്ഥാനത്തെത്തി. മൂന്നു മല്‍സരങ്ങളില്‍ നിന്നായി സൗത്തി 11 വിക്കറ്റുകള്‍ നേടി.
ജോയ് റൂട്ടാണ് ഇംഗ്ലണ്ട് നിരയില്‍ അല്പമെങ്കിലും തിളങ്ങിയത്. റൂട്ട് 70 പന്തുകളില്‍ നിന്നും മൂന്നു ഫോറുള്‍പ്പെടെ 46 റണ്‍സെടുത്തു.
ന്യൂസീലന്‍ഡിന്റെ മൂന്നാം മല്‍സരമാണിത്. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ വിജയിച്ച ന്യൂസീലന്‍ഡ് ഗ്രൂപ്പ് എയില്‍ മുന്നിലാണ്.
Discussion about this post