ഹൈദരാബാദ്; ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതിനെ വിലക്കി ഹൈദരാബാദിലെ ഇസ്ലാമിക മതപഠന കേന്ദ്രമായ ജാമിയ നിസാമിയയാണ് ഫത്വ പുറപ്പെടുവിച്ചത്.
‘ഒരു മനുഷ്യന് ആ കുലത്തില്‍ പെടുന്നവര്‍ മാത്രമേ മാതാവാകുകയുള്ളു. ഒരു സ്ഥലത്തിനൊ മൃഗങ്ങള്‍ക്കൊ ഒരു മനുഷ്യന് ജന്മം നല്കാന് കഴിയുകയില്ല.’ സെമിനാരി ഫത് വ വിഭാഗമായ ദാരുല്‍ ഇഫ്ത്ത മേധാവി മുഫ്ത്തി അസദുദ്ദീന്‍ പറയുന്നു
ഭാരതത്തെ മാതാവായി കാണണോ എന്നത് ഒരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. അങ്ങനെ ചെയ്യാന്‍ ഒരാളെയും നിര്‍ബന്ധിക്കാനാവില്ലെന്നും അസദുദ്ദീന്‍ പറഞ്ഞു.
കഴുത്തില്‍ കത്തി വച്ചാലും ഭാരത് മാതാ കി ജയ് എന്ന് വിളിക്കില്ലെന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവന പുറത്ത് വന്നതിന്റെ പിറ്റേദിവസമാണ് ഫത് വ പുറത്ത് വന്നത്.
Discussion about this post