ന്യൂഡൽഹി : 2023-24 ലെ ഉയർന്ന ജിഡിപി വളർച്ചയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . വാർഷിക വളർച്ചാനിരക്ക് 8.2 % ആയത് ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മുന്നേറുന്നത് തുടരും എന്നതിന്റെ സൂചനയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം വനാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ട്രെയിലർ മാത്രമാണ് . ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.8 ശതമാനം വളർച്ച കൈവരിച്ചു . ഇത് 2024 സാമ്പത്തിക വർഷത്തിലെ വാർഷിക വളർച്ചാ നിരക്ക് 8.2 ശതമാനമായി ഉയർത്തി. പ്രധാനമായും ഉൽപ്പാദന രംഗത്തെ മികച്ച പ്രകടനത്തിന്റെ ഫലമായാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ കഠിനാധ്വാനികളായ ജനങ്ങൾക്ക് നന്ദി എന്നും മോദി കൂട്ടിച്ചേർത്തു.
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ 7 ശതമാനം വളർച്ചയിൽ നിന്ന് 2023-24 ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 8.2 ശതമാനം ആണ് വികസിച്ചത്. അതേസമയം ഈ വർഷം ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് മൂഡീസ് റേറ്റിംഗുകൾ പ്രവചിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക ഏജൻസികളിൽ ഒന്നായ മൂഡീസിന്റെ പ്രവചനത്തെ പ്പോലും ഞെട്ടിച്ചാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നത്. ശക്തമായ സാമ്പത്തിക വികാസവും തെരഞ്ഞെടുപ്പിന് ശേഷമുള്ള നയ തുടർച്ചയും ചൂണ്ടിക്കാട്ടി 2025ലും ഏറ്റവും കുറഞ്ഞത് 6.5 ശതമാനവും വളർച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൈവരിക്കും എന്നാണ് മൂഡീസ് വ്യക്തമാക്കുന്നത്.
Discussion about this post