ന്യൂയോര്‍ക്ക്: അമേരിക്ക മൂന്നാം ലോക രാജ്യമാവാതിരിക്കാന് തന്നെ പ്രസിഡണ്ടായി തെരഞ്ഞെടുക്കണമെന്ന് റിപ്ബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ദുബായയിയുടേയും ചൈനയുടേയും അവസ്ഥ നോക്കുമ്പോള്‍ അമേരിക്ക മൂന്നാം ലോകരാജ്യമായെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരരംഗത്ത് ഈ രാജ്യങ്ങള്‍ ഏറെ പരോഗതി കൈവരിച്ചു എന്നാല്‍ നമ്മുടെ സ്ഥിതി പരിതാപകരമാണ്. ഈ അവസ്ഥ നമ്മള് മാറ്റാന്‍ പോവുകയാണെന്നും, അതിനായി വിദ്യാഭ്യാസം നേടേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാനുള്ള തെരഞ്ഞെടുപ്പില്‍ ട്രംപ് മുന്നിലാണ്. 678 പ്രവിശ്യകളില്‍ നിലവില്‍ ട്രംപ് മുന്നിട്ട് നില്‍ക്കുകയാണ്.
Discussion about this post