ന്യൂഡൽഹി :രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു . 70.50 രൂപയാണ് കുറച്ചത്.
കൊച്ചിയിലെ പുതിയ നിരക്ക് 1685 രൂപയാണ്.നേരത്തെ 1756 രൂപയായിരുന്നു ഒരു സിലണ്ടറിന്റെ വില. അതേസമയം ഗാർഗികാവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന്റെ വിലയിൽ ഇത്തവണ മാറ്റമില്ല. ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ റീട്ടെയിൽ വില 1,676 രൂപയാണ്. മുംബൈയിലും വിലക്കുറവ് 69.50 രൂപയാണ്. പുതിയ നിരക്ക് 1,629 രൂപയാക്കി.
അന്താരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ച് പാചകവാതക വില കേന്ദ്രസർക്കാർ കുറച്ചിരുന്നു. രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപയാണ് എന്ന് കുറച്ചത്. വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സമ്മാനമായാണ് വില കുറച്ചത്.
Discussion about this post