ഡല്‍ഹി: ‘ഭാരത് മാതാ കീ ജയ്’എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയത നിര്‍ണയിക്കരുതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ എംപി പറഞ്ഞു. സ്വന്തം വിശ്വാസത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കേണ്ട കടമ ജനാധിപത്യ രാജ്യത്തെ പൗരന്മാര്ക്കുണ്ട്.
‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ട്. എന്നാല്‍, എല്ലാവരും ഇത് പറയണമെന്നതിനോട് യോജിപ്പില്ലെന്ന് ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. എന്ത് പറയണം, ചിന്തിക്കണം, വിശ്വസിക്കണം എന്നതിനെ കുറിച്ച് പൗരന്മാര്ക്ക് ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
ഭാരതത്തിന്റെ പാരമ്പര്യം സംരക്ഷിച്ച് വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകണം. കൃഷ്ണനും കനയ്യ കുമാറും ഉള്‍പ്പെടുന്നതാകണം ഇന്ത്യ. വിവിധ മതങ്ങളെയും ആശയങ്ങളും സ്വീകരിച്ചാണ് ഇന്ത്യ വളര്‍ന്നത്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ തുടങ്ങിയവയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല ഇന്ത്യ. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ മുന്നോട്ട് വയ്ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post