അടല്‍ പെന്‍ഷന്‍പദ്ധതിയില്‍ ചേരുന്ന ഒരംഗം 60 വയസ്സിനുമുമ്പ് മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ അവശേഷിക്കുന്ന വര്‍ഷങ്ങളില്‍ വിഹിതം അടച്ച് വേണമെങ്കില്‍ പദ്ധതിയില്‍ തുടരാം.അംഗം നേരത്തേ മരിച്ചാല്‍ പെന്ഷന്ശേഖരത്തിലെ തുക ജീവിതപങ്കാളിക്ക് ഉടന്‍തന്നെ കൈമാറുന്ന വ്യവസ്ഥയോട് പലര്‍ക്കും യോജിപ്പില്ലാത്തതുകൊണ്ടാണ് ഈഭേദഗതി വരുത്തിയതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.അംഗവും ജീവിതപങ്കാളിയും മരിച്ചാല്‍ നേരത്തേ നിശ്ചയിച്ചിട്ടുള്ള അവകാശിക്ക് പെന്ഷന്ശേഖരം മൊത്തമായി നല്‍കും. ജന്‍ധന്‍ യോജനപ്രകാരം ആരംഭിച്ച പുതിയ ബാങ്ക് അക്കൗണ്ടുകള്‍ പലതും അടല്‍ പെന്ഷന്പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷമാണ് അടല്‍ പെന്ഷന് പദ്ധതി നിലവില്‍വന്നത് .അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ച് തുടങ്ങിയ സാമൂഹിക സുരക്ഷാപദ്ധതിയാണിത്. പെന്‍ഷന്‍പദ്ധതിയില്‍ ചേരുന്ന ഒരംഗം 60 വയസ്സിനുമുമ്പ് മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ അവശേഷിക്കുന്ന വര്‍ഷങ്ങളില്‍ വിഹിതം അടച്ച് വേണമെങ്കില്‍ പദ്ധതിയില്‍ തുടരാം എന്ന വ്യവസ്ഥയാണ് പുതുതായി ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്. മരിച്ച വ്യക്തിക്ക് 60 വയസ്സാവേണ്ടിയിരുന്ന തീയതിവരെ പണമടയ്ക്കണം. അതിനുശേഷം ജീവിതപങ്കാളിക്ക് അംഗത്തിന് ലഭിക്കേണ്ടിയിരുന്ന അതേ പെന്‍ഷന്‍തുക ലഭിക്കും.
ആദ്യത്തെ അഞ്ചുവര്‍ഷം അംഗം അടയ്ക്കുന്ന തുകയുടെ പകുതിയോ ആയിരം രൂപയോ ഏതാണ് കുറവെന്നുവെച്ചാല് അത് സര്‍ക്കാറും വിഹിതമായി നല്‍കും. അതായത് പരമാവധി 5000 രൂപ സര്‍ക്കാര്‍വിഹിതം. 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ചേരാം. 60 വയസ്സുവരെ സ്ഥിരമായി നിക്ഷേപിക്കണം. മാസം 1000 രൂപ മുതല്‍ 5000 രൂപവരെ പെന്ഷന് ലഭിക്കുന്നതിനുള്ള വിഹിതം അടയ്ക്കല്‍ സ്കീം നേരത്തേ തിരഞ്ഞെടുക്കണം.
Discussion about this post