തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സംഭവസമയത്ത് കൊലയാളിക്ക് പരിക്കേറ്റിരുന്നുവെന്ന് സൂചന നല്കി ഡിഎന്‍എ പരിശോധനാ ഫലം. ജിഷയുടെ കൈവിരലില്‍നിന്ന് ലഭിച്ച രക്തക്കറയിലെ ഡിഎന്‍എയും വസ്ത്രത്തില്‍നിന്ന് ലഭിച്ച ഉമിനീരിലെ ഡിഎന്‍എയും തമ്മില്‍ ഘടനയില്‍ സാമ്യമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. വീടിന്റെ വാതില്‍പ്പാളികള്‍ക്ക് ഇടയില്‍നിന്ന് ലഭിച്ച രക്തക്കറയില്‍ നിന്നു ലഭിച്ച മറ്റൊരു ഡിഎന്‍എ പ്രൊഫൈലും മറ്റു രണ്ടുമായി സാമ്യമുള്ളതാണ്.
കൂടുതല്‍ ഡിഎന്‍എ പ്രൊഫൈലുകല്‍ ലഭിച്ചത് കേസന്വേഷണത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ കൊലയാളിയെക്കുറിച്ച് പോലീസിന് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.സംശയമുള്ള വ്യക്തിയുടെ ഡിഎന്‍എയുമായി പരിശോധാഫലം ഒത്തുപോയാല് ജിഷയുടെ കേസ് പൊലീസിന് എളുപ്പത്തില്‍ തെളിയിക്കാനാകും.
Discussion about this post