അങ്ങനെ നൈസ് ആയിട്ട് മുങ്ങേണ്ട; ഹിൻഡർബെർഗ് റിസർച്ചിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെബി
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡർബെർഗ് റിസേർച്ചിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെബി. അദാനി ഗ്രൂപ്പിനെതിരെ നടന്ന ഷോർട് സെല്ലിങ്ങുമായി ബന്ധപ്പെട്ട സംശയാസ്പദമായ കാര്യങ്ങളിൽ വിശദീകരണം വേണം എന്നാവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഹിൻഡർബെർഗ് റിസർച് തന്നെയാണ് തങ്ങൾക്ക് സെബി കാരണം കാണിക്കൽ നോടീസ് അയച്ചുവെന്ന കാര്യം വെളിപ്പെടുത്തിയത്.
2023 ൽ പുറത്ത് വിട്ട ഒരു റിപ്പോർട്ട് പ്രകാരം അദാനി ഗ്രൂപ് തങ്ങളുടെ ഓഹരി വില പെരുപ്പിച്ചു കാണിക്കുന്നതായി ഹിൻഡർബെർഗ് റിസർച്ച് ആരോപിച്ചിരുന്നു. എന്നാൽ ഇവരുടെ ഈ ആരോപണം സുപ്രീം കോടതി എടുത്ത് ചവറ്റുകുട്ടയിൽ ഇടുകയും, കണ്ട മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് അനുസരിച്ച് ഇന്ത്യൻ കോടതികൾക്ക് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു
അതേസമയം ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികൾ നടത്തുന്ന അഴിമതിയും വഞ്ചനയും തുറന്നുകാട്ടുന്നവരെ നിശ്ശബ്ദരാക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമായാണ് സെബിയുടെ നോട്ടീസിനെ ഹിൻഡർബെർഗ് വിശേഷിപ്പിച്ചത്
എന്നാൽ ഇന്ത്യയുടെ കാര്യങ്ങൾ അന്വേഷിക്കാൻ ഹിൻഡർബെർഗ് ആരാണ് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടതിനു ശേഷം മുങ്ങാം എന്ന് വിചാരിക്കേണ്ട എന്ന് വ്യക്തമാക്കുന്നതാണ്, ഇപ്പോൾ സെബി ഹിൻഡർബർഗിനയച്ചിരിക്കുന്ന കാരണം കാണിക്കൽ നോട്ടീസിൽ കൂടെ വ്യക്തമാകുന്നത്
Discussion about this post