കൊച്ചി: ജിഷാ വധക്കേസ് പ്രതി അമിറുല്‍ ഇസ്ലാമിന്റെ പല്ലിന്റെയും പാദത്തിന്റെയും മാതൃക പൊലീസ് തയ്യാറാക്കുന്നു. സംഭവ സ്ഥലത്തുനിന്നു ലഭിച്ച ചെരുപ്പ് ഇയാളുടേതാണെന്നും ജിഷയുടെ ശരീരത്തില്‍ കടിച്ചത് പ്രതി തന്നെയാണെന്നും തെളിയിക്കാനാണിത്. അതേസമയം പ്രതിയെ തെളിവെടുപ്പിനായി ഇന്ന് പെരുമ്പാവൂരില്‍ കൊണ്ടുപോകാന്‍ സാധ്യതയില്ല.
പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചിട്ട് രണ്ടുദിവസമായിട്ടും തെളിവെടുപ്പിനായി പുറത്തുകൊണ്ടു പോകാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കൊലയ്ക്കു ഉപയോഗിച്ച ആയുധം എവിടാണെന്നും രക്തം പുരണ്ട വസ്ത്രങ്ങളും എവിടാണെന്ന് പ്രതി ഇതുവരെ പൊലീസിനോട് പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പരസ്പര വിരുദ്ധമായി മൊഴികളാണ് ഇക്കാര്യത്തില്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പ് നടത്തിയിട്ട് കാര്യമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡിജിപി ലോക്നാഥ് ബെഹ്റ നാളെ ആലവയിലെത്തി അമിറുല്‍ ഇസ് ലാമിനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
Discussion about this post