നന്ദികേശന്
തീവ്രവാദം കണ്ടാലോ കേട്ടാലോ തിരിച്ചറിയാനുള്ള പ്രായമൊന്നും ഇന്ത്യക്കാര്‍ക്ക് ആയിട്ടില്ല എന്നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ സായ്വിന്റെ അഭിപ്രായം..!! അല്ലെങ്കില്പിന്നെ പാവങ്ങളില്‍ പാവമായ സക്കീര്‍ നായ്ക്ക് എന്ന നിരപരാധിയായ പ്രാസംഗികനെ തീവ്രവാദിയായി മുദ്രകുത്തുമായിരുന്നോ..? ധാക്കയിലെവിടെയോ ബോംബ് വച്ചു കളിച്ച കുറച്ച് വിവരംകെട്ട പിള്ളേര് അതിനു മുന്‍പ് സക്കീര്‍ നായ്ക്കിന്റെ പ്രസംഗം കേട്ടുവത്രേ…!! നല്ല ചേലായി…!! ഇക്കണക്കിനു പിള്ളേര് ബോംബ് വെയ്ക്കണതിനു മുന്‍പ് മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടാണ് കേട്ടിരുന്നതെങ്കില്‍ പാവം അങ്ങേരെയും തീവ്രവാദിയാക്കിക്കളഞ്ഞേനെ ല്ലോ..? ചോദിക്കാനും പറയാനും ഇവിടെ ആരൂല്ലാ ന്ന് കരുതിയോ..? ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എന്ന സി.പി.എം സര്‍ട്ടിഫൈഡ് മതേതരസംഭവവും അതിന്റെ അമരത്ത് സായ്വിനെപ്പോലുള്ള ആളുകളും ഉള്ളിടത്തോളം കാലം ഇതൊന്നും ഇവിടെ നടക്കൂല്ലാ ബഹുമാനപ്പെട്ട കേന്ദ്ര, മഹാരാഷ്ട്രാ സര്‍ക്കാരുകളേ.
പറയുന്നത് ലീഗ് ആകുമ്പോള്‍ സൂക്ഷിക്കണം.മലപ്പുറം ജില്ലാകമ്മറ്റി യോഗത്തില്‍ അഖിലേന്ത്യാ പ്രസിഡന്റിനെ തീരുമാനിക്കാന്‍ കെല്‍പ്പുള്ള രാജ്യത്തെ ഏകജനകീയ പ്രസ്ഥാനമാണ്..! അതിന്റെ നേതാവിന് മലപ്പുറം ഓഫിസിലെ ഒരു മുറിയ്ക്കകത്ത് ഇരുന്നു മുംബൈയിലെ സക്കീര്‍ നായ്ക്ക് തീവ്രവാദിയാണോ പളുങ്കുമാനസനാണോ എന്നൊക്കെ തീരുമാനിക്കാന്‍ ദാ ന്നു പറയണ സമയം മതി..!
സക്കീര്‍ നായ്ക്കിനെ വേണ്ടത്ര പരിചയല്ല്യാ ന്ന് തോന്നണൂ കേന്ദ്ര, മഹാരാഷ്ട്രാ സര്‍ക്കാരുകള്‍ക്ക്…!ലോക പ്രശസ്തനാ…! പത്തു തലയാ.., സാക്ഷാല്‍ അല്‍ രാവണന്….!! വര്‍ഗ്ഗീയത മൂത്ത് ബോംബ് വയ്ക്കാന്‍ പോകുന്ന തീവ്രവാദികളെ സമാശ്വസിപ്പിക്കുന്ന ലോകപ്രശസ്തമായ കുറെ കവിതകള്‍ ഇദ്ദേഹത്തിന്റെയാ…!! സമാധാനമതത്തിന്റെ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ഒരു പാവം മനുഷ്യനെയാണ് ഈ ഫാസിസ്റ്റു ഭരണകൂടം തീവ്രവാദിയായി മുദ്രകുത്താന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്…
പണ്ടൊക്കെ നാട്ടുകാര്‍ പറഞ്ഞിരുന്നത് മുസ്ലിം ലീഗ് ഉള്ളത് കൊണ്ടാണ് കേരളത്തില്‍ ആ സമുദായത്തില്‍ കാര്യമായ തീവ്രവാദ ചിന്ത ഇല്ലാത്തത് എന്നായിരുന്നു..!സംഭവം കുറച്ചൊക്കെ സത്യവുമായിരുന്നു… ഭരണത്തിന്റെ അരികുപറ്റി എന്നും ഞമ്മന്റെ പാര്‍ട്ടി ഉണ്ടായിരുന്നത് കൊണ്ട് സാധാരണക്കാരായ സമുദായക്കാര്‍ക്ക് തീവ്രവാദത്തെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു..എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. തൊണ്ണൂറുകളില്‍ സക്കീര്നായ്ക്കിന്റെ കേരള എഡീഷന് മൈനാഗപള്ളിയില്‍ ഉദയം ചെയ്തതോടെ ഈ പറഞ്ഞ ആചാരം കേരളത്തിലും പ്രചാരത്തിലായി. അന്ന് ആ അവതാരത്തെ തീവ്രവാദി എന്ന് ആദ്യം വിളിച്ചത് ഈ പറഞ്ഞ ലീഗ് കാര്‍ തന്നെയായിരുന്നു.. അന്ന് അതായിരുന്നു ഹീറോയിസം..!! പിന്നീട് പക്ഷെ സമാധാനപ്രേമികളില്‍ ചിലര്‍ക്ക് തീയറ്ററുകള്‍ കത്തിക്കുന്നത് വേറൊരു ആശ്വാസമായി…!! ഹിജാബും പര്‍ദയും ബുര്‍ഖയും പരിശുദ്ധിയുടെ ചിഹ്നങ്ങളുമായി. ഇനിയിപ്പോള്‍ സക്കീര്‍ നായ്ക്കിനെ തുറുങ്കിലടയ്ക്കണം എന്നൊക്കെ പറഞ്ഞുള്ള പ്രസ്താവനകള്‍ ഇറക്കിയാല്‍ മലപ്പുറത്ത് അവശേഷിക്കുന്ന വോട്ടുകള്‍ കൂടി എസ്.ഡി.പി.ഐയും വെല്ഫെയറുകാരും കൂടി വീതം വച്ചെടുക്കും എന്നു ബിരിയാണിക്കമ്മറ്റിയ്ക്ക് ബോധ്യം വന്നിരിക്കുന്നു.! അതിന്റെ ഭാഗമായാണ് നായിക്കിന്റെ വെങ്കിളിയടിക്കാനുള്ള ബക്കറ്റുമായി സായ്വ് ഇറങ്ങിപ്പുറപ്പെട്ടത്.. അല്ലാതെ മറ്റൊന്നുമല്ല…!!!
Discussion about this post