ചണ്ഡിഗഡ്: മുന്‍ ഗുര്‍ദാസ്പൂര്‍ എസ്.പിയും പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സംശയത്തിനിരയായ സല്‍വീന്ദര്‍ സിംഗിനെതിരെ പഞ്ചാബ് പൊലീസ് മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. മാനഭംഗത്തിനിരയായ ഒരു യുവതിയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. സിംഗിന് ഇപ്പോള്‍ ജലന്ദറില്‍ 75 ബറ്റാലിയന് കമാന്‍ഡന്റായി നിയമനം
ലഭിച്ചിരിക്കുകയാണ്.
ജനുവരിയില്‍ പത്താന്‍കോട്ട് ആക്രമണം നടത്തിയ തീവ്രവാദികള്‍ സിംഗിനെയും അയാളുടെ സുഹൃത്തിനെയും പാചകകാരനയും തട്ടിക്കൊണ്ടു പോയത് വലിയ വാര്‍ത്തയായിരുന്നു. ഇയാള്‍ക്ക് എതിരെ അഴിമതി കേസുകളും പൊലീസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
Discussion about this post