ഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് ലോക്സഭ എംപി സ്ഥാനം രാജിവെച്ചു. പഞ്ചാബും ഹരിയാനയും തമ്മില്‍ നദിജലം പങ്കുവെക്കുന്നതിനായി ഉണ്ടാക്കിയ സത്ലജ് യമുന ലിങ്ക് കരാര്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അമരീന്ദര്‍ സിംഗിന്റെ രാജി. ബുധനാഴ്ചയാണ് സ്പീക്കര്‍ സുമിത്ര മഹാജന് അദേഹം രാജിക്കത്ത് നല്‍കിയത്.
സത് ലജ് കരാര്‍ റദ്ദാക്കിയ കോടതി വിധിയില്‍ നേരത്തെ തന്നെ അമരീന്ദര്‍ സിംഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോടതി വിധി ഫലപ്രദമല്ലെന്നും കരാര്‍ റദ്ദാക്കുന്നത് ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളെ വിപരീതമായി ബാധിക്കുമെന്നും അദ്ദേഹം തന്റെ രാജിക്കത്തില്‍ സൂചിപ്പിച്ചു. കരാര്‍ റദ്ദാക്കിയിതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ രാജിവെച്ച് പഞ്ചാബിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും നീതിയ്ക്കായുള്ള പോരാട്ടത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Discussion about this post