തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം തേടി കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയാശംസകള്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ടീമിന് വിജയാശംസകള്‍ നേര്‍ന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കപ്പ് നേടാന്‍ കലാശപ്പോരാട്ടത്തിന് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകള്‍. മലയാളികള്‍ സ്നേഹിക്കുന്ന മലയാളികളെ സ്നേഹിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണിത്. കോച്ച് സ്റ്റീവ് കൊപ്പെലിന്റെ പരിശീലനത്തില്‍ വളര്‍ന്നു വന്ന താരങ്ങള്‍ മലയാളികള്‍ക്ക് നല്ല വാര്‍ത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനായി കാത്തിരിക്കുന്നു. ആശംസകള്‍.
[fb_pe url=”https://www.facebook.com/PinarayiVijayan/posts/1215380085220486″ bottom=”30″]
Discussion about this post