തിരുവനന്തപുരം : നിയമസഭയുടെ പുറത്ത് സംഘടിപ്പിച്ച പ്രതിപക്ഷത്തിന്റെയും ,യുവമോര്‍ച്ചയുടെയും മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം .സഭയ്ക്കുള്ളിലേക്ക് കടക്കുന്നതിനായി ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. ഇതിനെതിരെ പോലീസ് കണ്ണീര് വാതകവും പ്രയോഗിച്ചു. സഭയ്ക്ക് പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെ തുരത്തിയോടിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
പിഎംജിയില്‍ പോലിസും ഇടത്പക്ഷ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റമുട്ടി. ഇതിനിടെ വികാസ് ഭവനിന് സമീപം നിര്‍ത്തിയിട്ടിരുന്ന പോലിസ് വാനിനു പ്രവര്‍ത്തകര്‍ തീയിട്ടു. വാനിനകം കത്തി നശിച്ചു. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. ഫയര്‍ഫോഴ്സ് വാഹനത്തിന് നേരെയും കല്ലേറുണ്ടായി.
Discussion about this post