കൊച്ചി: സ്വകാര്യ ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് 24ലേക്ക് മാറ്റി. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം പ്രമാണിച്ചാണിത്. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കുക, സ്റ്റേജ് ക്യാരേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, ഡീസലിന്റെ വില്‍പ്പന നികുതി 24 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമായി കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ആവശ്യങ്ങളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ അടുത്ത മാസം രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post