ന്യൂയോർക്ക്:വീണ്ടും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ യുക്രൈൻ -റഷ്യ യുദ്ധത്തിന് ഒറ്റദിവസംകൊണ്ട് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനവുമായി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ പിന്നാലെ റഷ്യയുടെ മറുപടി എത്തി. , ട്രംപിനെക്കൊണ്ടതിനാവില്ലെന്നും യുക്രൈൻ-റഷ്യ സംഘർഷം ഒറ്റദിവസംകൊണ്ട് പരിഹരിക്കാവുന്നതല്ലെന്നും യു.എന്നിലെ റഷ്യൻ സ്ഥാനപതി വാസിലി നെബെൻസിയ പറഞ്ഞു.
കഴിഞ്ഞയാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി ഏറ്റുമുട്ടിയ ടെലിവിഷൻ സംവാദത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനാണ് യഥാർഥ നേതാവെന്നും യുക്രൈനിൽ അദ്ദേഹം അധിനിവേശം നടത്തിയിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
Discussion about this post