ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണാ തിരാത്ത് ബിജെപിയില്‍ ചേര്‍ന്നു.മുന്‍ കേന്ദ്ര -വനിതാ ശിശു ക്ഷേമ മന്ത്രിയായിരുന്നു കൃഷ്ണാ തിരാത്ത്.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മുന്‍ കായികതാരം കൂടിയായ കൃഷ്ണ തിരത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. മക്കള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് തിരത്തിന്റെ കൂറുമാറ്റം.
പാര്‍ട്ടിയില്‍ തന്റെ റോളെന്താണെന്ന് അമിത് ഷാ തീരുമാനിക്കുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കൃഷ്ണാ തിരാത്ത് പറഞ്ഞു.
Discussion about this post